തൃ​ക്കു​ന്ന​ത്ത് സെ​മി​നാ​രി പ​ള്ളി​പ്പെ​രു​ന്നാ​ളി​നു ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ഉണ്ടാകുമോ? കോടതി ചോദിക്കുന്നു

തൃ​ക്കു​ന്ന​ത്ത് സെ​മി​നാ​രി പ​ള്ളി​പ്പെ​രു​ന്നാ​ളി​നു ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ  ഉണ്ടാകുമോ? കോടതി ചോദിക്കുന്നു

 ആ​ലു​വ: തൃ​ക്കു​ന്ന​ത്ത് സെ​മി​നാ​രി പ​ള്ളി​പ്പെ​രു​ന്നാ​ളി​നു ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​വി​ല്ലെ​ന്നു പോ​ലീ​സ് ഉ​റ​പ്പാ​ക്കാ​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി. പ​ള്ളി​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു യാ​ക്കോ​ബാ​യ വി​ഭാ​ഗം പ്ര​ശ്ന​മു​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മ​തി​യാ​യ സം​ര​ക്ഷ​ണം ന​ൽ​കാ​ൻ എ​റ​ണാ​കു​ളം റേ​ഞ്ച് ഐ​ജി​ക്കും ആ​ലു​വ റൂ​റ​ൽ എ​സ്പി​ക്കും നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ടു സെ​മി​നാ​രി​യി​ലെ വി​കാ​രി ഫാ. ​യാ​ക്കൂ​ബ് തോ​മ​സ് ന​ൽ​കി​യ ഉ​പ​ഹ​ർ​ജി​യി​ലാ​ണു ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം.

സെ​മി​നാ​രി​പ്പ​ള്ളി​യി​ലെ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു യാ​ക്കോ​ബാ​യ വി​ഭാ​ഗം വൈ​ദി​ക​രോ മ​ത​മേ​ല​ധ്യ​ക്ഷ​രോ പ​ള്ളി​യി​ലോ പ​രി​സ​ര​ത്തോ തി​രു​ക്ക​ർ​മ​ങ്ങ​ൾ ചെ​യ്യു​ന്ന​തു ഹൈ​ക്കോ​ട​തി വി​ല​ക്കി​യി​രു​ന്നു. ജ​നു​വ​രി 22 ലെ ​ഉ​ത്ത​ര​വ​നു​സ​രി​ച്ചു ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​വു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ നി​യ​മ​പാ​ല​ക​ർ​ക്കു ബാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ഉ​പ​ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. ജ​നു​വ​രി 23ന് ​എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ ത​ങ്ങ​ളെ പെ​രു​ന്നാ​ൾ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു ച​ർ​ച്ച​യ്ക്കു വി​ളി​ച്ചി​രു​ന്നെ​ന്നും യാ​ക്കോ​ബാ​യ വി​ഭാ​ഗ​വു​മാ​യി ജി​ല്ലാ ക​ള​ക്ട​റും പോ​ലീ​സും ഒ​ത്തു​ക​ളി​ക്കു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ടെ​ന്നു​മാ​ണ് ഉ​പ​ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന​ത്.

You must be logged in to post a comment Login