തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ കീ​​​ഴി​​​ൽ എ​​​ക്സ​​​ൽ അ​​​ക്കാ​​​ദ​​​മി ഇന്ന് മുതല്‍ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ക്കു​​​ന്നു

തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ കീ​​​ഴി​​​ൽ എ​​​ക്സ​​​ൽ അ​​​ക്കാ​​​ദ​​​മി ഇന്ന് മുതല്‍ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ക്കു​​​ന്നു

തൃശൂർ: ഉന്നത വിദ്യാഭ്യാസ രംഗത്തു പുതിയ പരിശീലന പദ്ധതികളുമായി തൃശൂർ അതിരൂപതയുടെ കീഴിൽ എക്സൽ അക്കാദമി പ്രവർത്തനമാരംഭിക്കുന്നു. രാവിലെ ഒന്പതിനു തൃശൂർ സെന്‍റ് തോമസ് കോളജ് സയൻസ് ബ്ലോക്കിൽ തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം നിർവഹിക്കും. സഹായമെത്രാൻ മാർ റാഫേൽ തട്ടിൽ അധ്യക്ഷനാകും. റിട്ടയേഡ് ചീഫ് ഇൻകംടാക്സ് കമ്മീഷണർ പി.കെ. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തും.

മോണ്‍. തോമസ് കാക്കശേരി, പ്രഫ.പി.ഒ. ജെൻസൻ, റവ.ഡോ. മാർട്ടിൻ കൊളന്പ്രത്ത്, റവ.ഡോ. ഡേവിസ് തെക്കേക്കര, ഡോ. മാണി കെ. പീറ്റർ, പ്രഫ.സി.കെ. ഈനാശു, ടിന്‍റോ നീലങ്കാവിൽ, എം.ഡി. ആന്‍റോ എന്നിവർ സംസാരിക്കും.സിവിൽ സർവീസ്, മെഡിക്കൽ, എൻജിനിയറിംഗ് എന്നിവയിലേക്കുള്ള പ്രവേശന പരീക്ഷകൾക്കാണ് പ്രധാനമായും പരിശീലനം നല്കുന്നത്.

പ്ലസ് വണ്‍, പ്ലസ് ടു മുതലുള്ള കുട്ടികളെ വിദഗ്ധ പരിശീലനത്തിലൂടെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും വിവിധ യൂണിവേഴ്സിറ്റികളുടെയും പ്രവേശന പരീക്ഷകൾക്കു പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഇവയോടൊപ്പം ബാങ്ക്, പിഎസ‌്സി, ഐഇഎൽടിഎസ് തുടങ്ങിയ ജോലിസാധ്യതാ പരിശീലനവും നൽകും. പാവപ്പെട്ട 200ഓളം വിദ്യാർഥികൾക്ക് ഈ വർഷം 30 ലക്ഷം രൂപയുടെ സ്കോളർഷിപ്പും നൽകും.

 

You must be logged in to post a comment Login