ഒരേ സമയം രാഷ്ട്രീയ നേതാവും ക്രിസ്ത്യാനിയുമായി തുടരുക അസാധ്യം: ടിം ഫാരോന്‍ രാജിവച്ചു

ഒരേ സമയം രാഷ്ട്രീയ നേതാവും ക്രിസ്ത്യാനിയുമായി തുടരുക അസാധ്യം: ടിം ഫാരോന്‍ രാജിവച്ചു

ലണ്ടന്‍: ലിബറല്‍ ഡിമോക്രാറ്റിക് നേതൃസ്ഥാനത്ത് നിന്ന് ടിം ഫാറോന്‍ രാജിവച്ചു. ക്രിസ്തീയ വിശ്വാസത്തെക്കുറിച്ചുള്ള നിരന്തരമായ ചോദ്യങ്ങളെ തുടര്‍ന്നാണ് രാജി. ബൈബിളിലെ പ്രബോധനങ്ങളോട് വിശ്വസ്തത പുലര്‍ത്തുന്ന ഒരു രാഷ്ട്രീയ നേതാവായി തുടരുക എന്നത് അസാധ്യമായ കാര്യമാണെന്നും അതുകൊണ്ടാണ് താന്‍ രാജിവയ്ക്കുന്നതെന്നും പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി.

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ ഇവാഞ്ചലിക്കല്‍ വിംങില്‍ പെട്ട ആളാണ് ഇദ്ദേഹം. സ്വവര്‍ഗ്ഗരതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് നേതാവായപ്പോഴും ഇലക്ഷന്‍ കാലത്തും നിരന്തരമായ ചോദ്യങ്ങള്‍ക്ക് വിധേയനാകേണ്ടിവന്നിട്ടുണ്ട്.

2015 ല്‍ അദ്ദേഹം സ്വവര്‍ഗ്ഗരതിയെ ഒരു തിന്മയായിട്ടാണ് വിശേഷിപ്പിച്ചത്. അടുത്തയിടെ ഇലക്ഷന്‍ പ്രചരണാര്‍ത്ഥം ഈ ചോദ്യം വീണ്ടും ഉയര്‍ന്നപ്പോള്‍ അതൊരു തെറ്റാണെന്ന് തനിക്ക് തോന്നുന്നില്ല എന്ന് അദ്ദേഹം മറുപടി മാറ്റിപറയുകയുണ്ടായി. അതുപോലെ 2007 ല്‍ ഒരു അഭിമുഖത്തില്‍ അബോര്‍ഷന്‍ തെറ്റാണെന്ന് പറഞ്ഞ അദ്ദേഹം ഇലക്ഷന്‍ പ്രചരണവേളയില്‍ അതും തിരുത്തി.

You must be logged in to post a comment Login