ടൈം മാഗസിന്‍: ലോകത്തെ സ്വാധീനിച്ച നൂറുപേരില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും

ടൈം മാഗസിന്‍: ലോകത്തെ സ്വാധീനിച്ച നൂറുപേരില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും

വാഷിംങ്ടണ്‍: ലോകത്തെ ഏറ്റവും അധികം സ്വാധീനിച്ച നൂറുപേരില്‍ ഒരാളായി ഫ്രാന്‍സിസ് മാര്‍പാപ്പയെ ടൈം മാഗസിന്‍ ഉള്‍പ്പെടുത്തി. 2017 ലെ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോഴാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ ടൈം ഈ പട്ടികയില്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. വാക്കും പ്രവൃത്തിയും സംയോജിപ്പിച്ചുകൊണ്ടുള്ള പാപ്പയുടെ എളിമ നിറഞ്ഞ ജീവിതം അനേകരെ സ്വാധീനിച്ചതായി മാഗസിന്‍ പറയുന്നു.

സ്വയം പാപിയാണെന്ന് വിശേഷിപ്പിച്ചത്, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കുമ്പസാരിപ്പിച്ചത്. കുമ്പസാരിക്കാനായി പോയത്..തുടങ്ങിയ എല്ലാ പ്രവൃത്തികളും പാപ്പയെ ലോകം മുഴുവന്‍ സ്വാധീനിക്കാന്‍ കാരണമായി.

You must be logged in to post a comment Login