വിവാഹത്തെ പുന:നിര്‍വചിക്കാനുള്ള നീക്കം ദോഷകരമായ പരിണത ഫലങ്ങള്‍ ഉണ്ടാക്കും: മുന്‍ പ്രധാനമന്ത്രി ടോണി ആബോട്ട്

വിവാഹത്തെ പുന:നിര്‍വചിക്കാനുള്ള നീക്കം ദോഷകരമായ പരിണത ഫലങ്ങള്‍ ഉണ്ടാക്കും: മുന്‍ പ്രധാനമന്ത്രി ടോണി ആബോട്ട്

സിഡ്‌നി: വിവാഹത്തെ പുന:നിര്‍വചിക്കാനുള്ള നീക്കങ്ങള്‍ക്ക് ഓസ്‌ട്രേലിയ വോട്ടെടുപ്പ് നേടുമ്പോള്‍ ശക്തമായ താക്കീതുമായി മുന്‍ പ്രധാനമന്ത്രി ടോണി ആബോട്ട്. ദോഷകരമായ അനന്തരഫലങ്ങള്‍ക്ക് ഇത് കാരണമാകുമെന്നും ബുദ്ധിപരമായ തെമ്മാടിത്തരമല്ലാതെ മറ്റൊന്നുമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയായില്‍ ഈ വിഷയത്തില്‍ നടക്കുന്ന വോട്ടെടുപ്പിനെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുന്‍ പ്രധാനമന്ത്രി.

സമൂഹത്തിന്റെ അടിസ്ഥാനത്തെ ഇത്തരമൊരു നീക്കം ദുര്‍ബലപ്പെടുത്തും. അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷവും സ്വവര്‍ഗ്ഗവിവാഹത്തെ അനുകൂലിച്ചുകൊണ്ട് വോട്ട് ചെയ്യുകയാണെങ്കില്‍ പ്രധാനമന്ത്രി മാല്‍ക്കം ടണ്‍ബല്ലിന്റെ ഗവണ്‍മെന്റിന് ഇത്തരത്തിലുള്ള നിയമസംവിധാനം നടപ്പിലാക്കേണ്ടതായി വരും.

You must be logged in to post a comment Login