ക്രിസ്തുവിന് വേണ്ടി പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ഒരുവന്റെ ജീവിതം സിനിമയായപ്പോള്‍…

ക്രിസ്തുവിന് വേണ്ടി പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ഒരുവന്റെ ജീവിതം സിനിമയായപ്പോള്‍…

ടോര്‍ച്ചേര്‍ഡ് ഫോര്‍ ക്രൈസ്റ്റ് ഒരു രക്തസാക്ഷിയുടെ യഥാര്‍ത്ഥ ജീവിതകഥ പറയുന്ന ചിത്രമാണ്. ആ കഥയ്ക്ക് സിനിമയുടേതായ പുനരാഖ്യാനം നല്കുന്നുവെന്ന് മാത്രം. പാസ്റ്റര്‍ റിച്ചാര്‍ഡ് യൂര്‍മ് ബ്രാന്‍ഡിന്റെ കഥയാണ് ചിത്രം പറയുന്നത്.

കമ്മ്യൂണിസ്റ്റ് ജയിലില്‍ 14 വര്‍ഷം പീഡനങ്ങള്‍ക്ക് വിധേയനാകേണ്ടിവന്ന വ്യക്തിയാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ തന്നെ ഇതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം പുറത്തിറങ്ങുന്നത്. 1967 ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ സുവര്‍ണ്ണജൂബിലിയാണ് ഈ വര്‍ഷം. റൊമാനിയായില്‍ വച്ചാണ് കഠിന പീഡനങ്ങള്‍ക്കും ഏകാന്ത തടവിനും ഇദ്ദേഹം വിധിക്കപ്പെട്ടത്. ചിത്രത്തിന്റെ വിശ്വാസ്യതയ്ക്ക് വേണ്ടി ഇംഗ്ലീഷ്, റൊമേനിയന്‍, റഷ്യന്‍ ഭാഷകളിലാണ് സംഭാഷണം.

മാര്‍ച്ച് അഞ്ചിന് ചിത്രം തീയറ്ററിലെത്തും.

You must be logged in to post a comment Login