മാര്‍പാപ്പ ഉമ്മവച്ചപ്പോള്‍ ട്യൂമര്‍ അപ്രത്യക്ഷമായ പെണ്‍കുഞ്ഞ് സ്‌കൂളില്‍ പോയി തുടങ്ങി

മാര്‍പാപ്പ ഉമ്മവച്ചപ്പോള്‍ ട്യൂമര്‍ അപ്രത്യക്ഷമായ പെണ്‍കുഞ്ഞ് സ്‌കൂളില്‍ പോയി തുടങ്ങി

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ സന്ദര്‍ശന വേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഉമ്മ വച്ചപ്പോള്‍ ട്യൂമര്‍ അപ്രത്യക്ഷയായ പെണ്‍കുഞ്ഞ് സ്‌കൂളില്‍ പോയിത്തുടങ്ങി. 2015 ല്‍ പാപ്പ യുഎസ് സന്ദര്‍ശിച്ചപ്പോഴായിരുന്നു ഈ സംഭവം.

അന്ന് ഒരു വയസുകാരിയായ ജിയന്നയുടെ ശിരസില്‍ മാര്‍പാപ്പ ഉമ്മവച്ചിരുന്നു. ഉമ്മ വയ്ക്കുമ്പോള്‍ പാപ്പ ഒരിക്കലും അറിഞ്ഞിരുന്നില്ല ആ പെണ്‍കുഞ്ഞ് ട്യൂമര്‍ രോഗബാധിതയാണെന്ന്. ഫിലാഡല്‍ഫിയായിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരിക്കുന്ന സമയത്തായിരുന്നു പാപ്പയുടെ സന്ദര്‍ശനം. ഒരു തരത്തിലാണ് തങ്ങള്‍ പാപ്പയുടെ അരികിലെത്തിയതെന്നും സ്വിസ് ഗാര്‍ഡ് വഴി പാപ്പയുടെ ആശീര്‍വാദത്തിനായി കുഞ്ഞിനെ നല്കിയതെന്നും മാതാപിതാക്കള്‍ പറയുന്നു.

തുടര്‍ന്നുളള പരിശോധനയിലാണ് ചികിത്സയല്ലാതെ ജിയന്നയുടെ ട്യൂമര്‍ അപ്രത്യക്ഷമായതായി ഡോക്ടേഴ്‌സ് കണ്ടെത്തിയത്.histiocytosis വിഭാഗത്തില്‍ പെടുന്ന ട്യൂമറായിരുന്നു ജിയന്നയ്ക്കുണ്ടായിരുന്നത്. ജനനശേഷം നാലാം മാസമാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്.

ഇപ്പോള്‍ തങ്ങളുടെ മകള്‍ ആരോഗ്യവതിയായിരിക്കുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ ജീവിക്കുന്ന വിശുദ്ധനാണ്. ജിയന്നയുടെ മാതാപിതാക്കളുടെ വിശ്വാസം അതാണ്. അല്ലെങ്കില്‍ തങ്ങളുടെ മകള്‍ക്ക് ഇങ്ങനെയൊരു രോഗസൗഖ്യം ലഭിക്കുമായിരുന്നില്ല.

പീഡിയാട്രിക് ബ്രെയ്ന്‍ ട്യൂമര്‍ റിസര്‍ച്ച് സെന്ററിന് അമ്പതിനായിരം ഡോളര്‍ ഈ ദമ്പതികള്‍ സംഭാവന നല്കുകയും ചെയ്തു.മകള്‍ പ്രീ സ്‌കൂളില്‍ പോയി തുടങ്ങിയെന്ന് ഇവര്‍ അറിയിച്ചു

You must be logged in to post a comment Login