ബ്രിട്ടനിലെ ഏറ്റവും വലിയ കളിപ്പാട്ട ഷോറും ഡിസംബര്‍ 24 ന് തുറക്കില്ല. കാരണമറിയാമോ?

ബ്രിട്ടനിലെ ഏറ്റവും വലിയ കളിപ്പാട്ട ഷോറും ഡിസംബര്‍ 24 ന് തുറക്കില്ല. കാരണമറിയാമോ?

ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും വലിയ കളിപ്പാട്ട ഷോറൂം ക്രിസ്മസ് രാവില്‍ തുറക്കില്ല. കാരണം 24 ാം തീയതി ഞായറാഴ്ചയാണ്. 149 ബ്രാഞ്ചുള്ള വലിയ കളിപ്പാട്ടക്കടയാണിത്. ഇവര്‍ക്ക് 1700 സ്റ്റാഫുകളുമുണ്ട്.

ക്രിസ്മസ് രാത്രിയില്‍ കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കാന്‍ അവര്‍ക്ക് അവസരം നല്കുന്നതിന് വേണ്ടിയാണ് രാത്രിയില്‍ കട തുറക്കാത്തത്.

ഞാന്‍ കുടുംബങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നു. എനിക്ക് നാലു മക്കളും ആറ് കൊച്ചുമക്കളുമുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് കുടുംബബന്ധങ്ങളുടെ വിലയറിയാം. ആഴ്ചയില്‍ ഏഴുദിവസവും ജോലിക്കാരെക്കൊണ്ട് പണിയെടുപ്പിക്കാന്‍ എനിക്ക് താല്പര്യമില്ല. അന്നേ ദിവസം കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്നെനിക്കറിയാം. പക്ഷേ ഞാനത് കാര്യമാക്കുന്നില്ല. സ്ഥാപന ഉടമ ഗ്യാരി ഗ്രാന്‌റ് പറയുന്നു.

ഹാരിപോര്‍ട്ടര്‍ പോലെയുള്ള കളിപ്പാട്ടങ്ങളോ ഉല്പന്നങ്ങളോ ഇദ്ദേഹം വില്ക്കാറുമില്ല. കുട്ടികള്‍ ഇരുട്ടുമായി കൂട്ടുകൂടുന്നത് എനിക്ക് ഇഷ്ടമില്ല. കച്ചവടകാര്യങ്ങളില്‍ പോലും ക്രിസ്തീയ മൂല്യം കാത്തുസൂക്ഷി്ക്കുന്ന ഇദ്ദേഹം നമുക്ക് മുമ്പില്‍ വലിയൊരു വെല്ലുവിളി തന്നെ.

You must be logged in to post a comment Login