ത്രീത്വം പറഞ്ഞുകൊടുക്കാനാണ് ബുദ്ധിമുട്ട്; ക്രിസ്തീയ അനുഭാവികളായ മുസ്ലീങ്ങളെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍

ത്രീത്വം പറഞ്ഞുകൊടുക്കാനാണ് ബുദ്ധിമുട്ട്; ക്രിസ്തീയ അനുഭാവികളായ മുസ്ലീങ്ങളെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍

ക്രിസ്തുവിനെ വിശ്വസിക്കുകയും ക്രിസ്തീയ വിശ്വാസത്തോട് അനുഭാവമുണ്ടായിരിക്കുകയും ചെയ്യുന്ന മുസ്ലീങ്ങളെ യേശുക്രിസ്തുവിലേക്ക് കുടുതല്‍ അടുപ്പിക്കുന്നതില്‍ പ്രധാന വെല്ലുവിളിയായി നില്ക്കുന്നത് ക്രൈസ്തവരുടെ ത്രീയേകദൈവത്തെക്കുറിച്ചുള്ള വിശ്വാസമാണെന്ന് റിപ്പോര്‍ട്ടുകള്‍. ഓപ്പന്‍ ഡോര്‍സ് യുഎസ്എ പോസ്റ്റ് ചെയ്ത വാര്‍ത്തയിലാണ് സൗത്ത് ഈസ്റ്റ് ഏഷ്യയില്‍ ക്രൈസ്തവര്‍ നേതൃത്വം നല്കുന്ന ഡിസൈപ്പള്‍ഷിപ്പ് പ്രോഗ്രാമിനെക്കുറിച്ചുള്ള ഈ വാര്‍ത്ത വന്നത്.

സൗത്ത്ഈസ്റ്റ് ഏഷ്യയിലെ ഏതു രാജ്യത്തെക്കുറിച്ചാണ് പരാമര്‍ശിച്ചിരിക്കുന്നതെന്ന് ഇവിടെ വ്യക്തമല്ല. അതുപോലെ സുരക്ഷാകാരണങ്ങളാല്‍ വ്യക്തികളുടെ പേരുകളും വെളിപെടുത്തിയിട്ടില്ല.

കൃത്യമായ മാര്‍ഗ്ഗദര്‍ശനമില്ലാതെ ബൈബിള്‍ വായിച്ചുമനസ്സിലാക്കാനാവില്ലെന്ന് ഒരാള്‍ പറയുന്നു. സ്വയവ്യാഖ്യാനങ്ങള്‍ പലപ്പോഴും അപകടം ചെയ്യുന്നുമുണ്ട്. ത്രീത്വത്തെക്കുറിച്ചുള്ള ക്രൈസ്തവരുടെ വിശ്വാസം മനസ്സിലാക്കാന്‍ മുസ്ലീങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്നും വാര്‍ത്തയില്‍ പറയുന്നു.

പിതാവും പുത്രനും പരിശുദ്ധാത്മാവും എന്നത് ഒരൊറ്റ ദൈവമാണെന്ന് അവര്‍ക്ക് വിശ്വസിക്കാനാവുന്നില്ല. അവര്‍ അതിനെ മൂന്നു പേരായിട്ടാണ് കാണുന്നത്.

മതപീഡനം വര്‍ദ്ധധിച്ചു കൊ ണ്ടിരിക്കുമ്പോഴും ക്രിസ്തീയ വിശ്വാസത്തിലേക്ക് കടന്നുവരുന്ന മുസ്ലീങ്ങളുടെ എണ്ണം ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശ് തന്നെ ഉദാഹരണം.

2016 ജൂലൈയില്‍ മാത്രമായി 91,000 മുസ്ലീങ്ങള്‍ ക്രിസ്തീയ വിശ്വാസത്തിലേക്ക് കടന്നുവന്നതായി സിഎഫ്‌ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

You must be logged in to post a comment Login