തിരുവനന്തപുരം മേജര്‍ അതിരൂപതയില്‍ പുതിയ വൈദിക ജില്ല

തിരുവനന്തപുരം മേജര്‍ അതിരൂപതയില്‍ പുതിയ വൈദിക ജില്ല

തിരുവനന്തപുരം: ആയൂര്‍ വൈദിക ജില്ല വിഭജിച്ച് തിരുവനന്തപുരം മേജര്‍ അതിരൂപതയില്‍ അഞ്ചല്‍ കേന്ദ്രമായി പുതിയ വൈദിക ജില്ല നിലവില്‍ വന്നു. പ്രഥമ ജില്ലാ വികാരിയായി ഫാ. ബോവാസ് മാത്യുവിനെയാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ നിയമിച്ചത്.

കഴിഞ്ഞ അഞ്ചു വര്‍ഷമായി മേജര്‍ അതിരൂപത സാമൂഹിക സേവനവിഭാഗമായ മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ഡയറക്ടറായിരുന്ന ഫാ. ബോവാസ് മാത്യു അഞ്ചല്‍ സെന്റ് മേരീസ് ഇടവക വികാരിയും അഞ്ചല്‍ സെന്റ് ജോണ്‍സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരും ആയിട്ടാണ് നിയമിതനായിരിക്കുന്നത്. 20 ഇടവകകളാണ് അഞ്ചല്‍ വൈദിക ജില്ലയില്‍ ചേര്‍ത്തിട്ടുള്ളത്.

You must be logged in to post a comment Login