ഓഖി, തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ സംഭാവന ഒരു കോടി രൂപ

ഓഖി, തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ സംഭാവന ഒരു കോടി രൂപ

തി​​രു​​വ​​ന​​ന്ത​​പു​​രം: ഓ​​ഖി യില്‍ ജീവനും സന്പത്തും നഷ്ടപ്പെട്ടവര്‍ക്ക് കൈ​​ത്താ​​ങ്ങാ​​യി തി​​രു​​വ​​ന​​ന്ത​​പു​​രം മേ​​ജ​​ർ അ​​തി​​രൂ​​പ​​ത ഒ​​രു കോ​​ടി രൂ​​പ സം​​ഭാ​​വ​​ന ന​​ൽ​​കി. ക്രി​​സ്മ​​സ് ദി​​ന​​ത്തി​​ൽ രാ​​വി​​ലെ ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ ബാ​​വ​​യും സം​​ഘ​​വും തി​​രു​​വ​​ന​​ന്ത​​പു​​രം ല​​ത്തീ​​ൻ അ​​തി​​രൂ​​പ​​ത അ​​ധ്യ​​ക്ഷ​​ൻ ആ​​ർ​​ച്ച് ബി​​ഷ​​പ് ഡോ.​​സൂ​​സ​​പാ​​ക്യ​​ത്തെ വെ​​ള്ള​​യ​​ന്പ​​ലം അ​​തി​​രൂ​​പ​​ത കേ​​ന്ദ്ര​​ത്തി​​ൽ സ​​ന്ദ​​ർ​​ശി​​ച്ച് ക്രി​​സ്മ​​സ് ആ​​ശം​​സ​​ക​​ൾ നേ​​രാ​​ൻ എ​​ത്തി​​യ​​പ്പോ​​ഴാ​​ണ് ചെ​​ക്ക് കൈ​​മാ​​റി​​യ​​ത്.

മേ​​ജ​​ർ അ​​തി​​രൂ​​പ​​ത​​യി​​ലെ എ​​ല്ലാ ഇ​​ട​​വ​​ക​​ക​​ളി​​ൽ നി​​ന്നും സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ നി​​ന്നും വ്യ​​ക്തി​​ക​​ളി​​ൽ നി​​ന്നും സ്വ​​രൂ​​പി​​ച്ച തു​​ക​​യാ​​ണു ബാ​​വ കൈ​​മാ​​റി​​യ​​ത്. എ​​ല്ലാ വ​​ർ​​ഷ​​വും മാ​​ർ ക്ലീ​​മി​​സ് ബാ​​വ​​യു​​ടെ നാ​​മ​​ഹേ​​തു​​ക തി​​രു​​ന്നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ല​​ഭി​​ക്കു​​ന്ന സം​​ഭാ​​വ​​ന​​ക​​ളി​​ലൂ​​ടെ ഒ​​രു പു​​തി​​യ ജീ​​വ​​കാ​​രു​​ണ്യ പ​​ദ്ധ​​തി​​ക്ക് തു​​ട​​ക്കം കു​​റി​​ക്കു​​ന്ന പ​​തി​​വു​​ണ്ട്. ഇ​​പ്ര​​കാ​​രം ഈ ​​വ​​ർ​​ഷം കി​​ട്ടു​​ന്ന തു​​ക​​യാ​​ണ് തീ​​ര​​പ്ര​​ദേ​​ശ​​ത്തെ ദു​​രി​​ത ബാ​​ധി​​ത​​ർ​​ക്ക് ന​​ൽ​​കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത്. മ​​ല​​ങ്ക​​ര സു​​റി​​യാ​​നി ക​​ത്തോ​​ലി​​ക്ക സ​​ഭ​​യി​​ലെ മ​​റ്റു രൂ​​പ​​ത​​ക​​ളും സ​​ന്യാ​​സ സ​​മൂ​​ഹ​​ങ്ങ​​ളും സം​​ഘ​​ട​​ന​​ക​​ളും കെ​സി​ബി​സി യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്ക് സം​​ഭാ​​വ​​ന ന​​ൽ​​കു​​ന്ന​​താ​​ണ്. തി​​രു​​വ​​ന​​ന്ത​​പു​​രം മേ​​ജ​​ർ അ​​തി​​രൂ​​പ​​ത അ​​ഞ്ചു ല​​ക്ഷം രൂ​​പ ഈ ​​നി​​ധി​​യി​​ലേ​​ക്ക് ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.എ​​ല്ലാ വ​​ർ​​ഷ​​വും ജ​​നു​​വ​​രി ര​​ണ്ടി​​നു ന​​ട​​ത്തു​​ന്ന നാ​​മ​​ഹേ​​തു​​ക തി​​രു​​ന്നാ​​ൾ ആ​​ഘോ​​ഷ​​ങ്ങ​​ൾ ഈ ​​വ​​ർ​​ഷം വേ​​ണ്ടെ​​ന്നു വ​​ച്ചു. അ​ന്നു രാ​​വി​​ലെ എ​​ട്ടി​​നു പ​​ട്ടം ക​​ത്തീ​​ഡ്ര​​ലി​​ൽ ന​​ട​​ക്കു​​ന്ന സ​​മൂ​​ഹ​​ബ​​ലി​​ക്കു ശേ​​ഷം ദു​​രി​​ത ബാ​​ധി​​ത​​ർ​​ക്കു വേ​​ണ്ടി വൈ​​കി​​ട്ട് അ​​ഞ്ചു വ​​രെ അ​​ഖ​​ണ്ഡ ജ​​പ​​മാ​​ല ന​​ട​​ക്കും.

You must be logged in to post a comment Login