സര്‍ക്കാര്‍ പറയുന്നത് 92,അതിരൂപത അവകാശപ്പെടുന്നത് 201, കടലില്‍ കണക്ക് തെറ്റുന്പോള്‍ കരയില്‍ കടലോളം കരച്ചില്‍

സര്‍ക്കാര്‍ പറയുന്നത് 92,അതിരൂപത അവകാശപ്പെടുന്നത് 201, കടലില്‍ കണക്ക് തെറ്റുന്പോള്‍ കരയില്‍ കടലോളം കരച്ചില്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ട​​​ലി​​​ൽ അ​​​ക​​​പ്പെ​​​ട്ടുപോ​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ നി​​​ന്നു​​​ള്ള 201 മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഇ​​​നി​​​യും മ​​​ട​​​ങ്ങിവ​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത അവകാശപ്പെടുന്പോള്‍  സ​​​ർ​​​ക്കാ​​​ർ ക​​​ണ​​​ക്ക് പ്രകാരം 92 പേ​​​രാ​​​ണ്  മ​​​ട​​​ങ്ങി​​വ​​​രാ​​​നു​​​ള്ളത്. കണക്കുകള്‍ ടാലിയാകുന്നില്ലെങ്കിലും കാണാതായവരെ കാത്ത് കരയിലുള്ളവരുടെ കരച്ചിലിന് മാത്രം തെല്ലും ശമനം വന്നിട്ടില്ല.

ചെ​​​റു​​​വ​​​ള്ള​​​ങ്ങ​​​ളി​​​ൽ പോ​​​യ നൂ​​​റി​​​ലേ​​​റെ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഇ​​​പ്പോ​​​ഴും ക​​​ട​​​ലി​​​ൽനി​​​ന്നു മ​​​ട​​​ങ്ങി​​​യി​​​ട്ടി​​​ല്ലെന്നാണ് അ​​​തി​​​രൂ​​​പ​​​ത പറയുന്നത്.ജി​​​ല്ല​​​യി​​​ലെ പൊ​​​ഴി​​​യൂ​​​ർ മു​​​ത​​​ൽ മാ​​​മ്പ​​​ള്ളി​​​ വ​​​രെ​​​യുള്ള തീ​​​ര​​​ത്തു നി​​​ന്നു 375 പേ​​​രാ​​​ണ് മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​നു​​​ പോ​​​യ​​​തെ​​​ന്നു അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. യൂ​​​ജി​​​ൻ പെ​​​രേ​​​ര അ​​​റി​​​യി​​​ച്ചു.

ഇ​​​ട​​​വ​​​കത​​​ല​​​ത്തി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യ ക​​​ണ​​​ക്കു​​​ക​​​ളാ​​​ണു അ​​​തി​​​രൂ​​​പ​​​ത പു​​​റ​​​ത്തു​​വി​​​ട്ട​​​ത്. ഈ ​​​ക​​​ണ​​​ക്കു​​​ക​​​ളി​​​ൽ തെ​​​റ്റു​​​ണ്ടാ​​​കി​​​ല്ലെ​​​ന്നും അ​​​വ​​​ർ പ​​​റ​​​യു​​​ന്നു. ദു​​​ര​​​ന്തം സം​​​ഭ​​​വി​​​ച്ച് ആ​​​റു ദി​​​വ​​​സം ക​​​ഴി​​​യു​​​മ്പോ​​​ൾ ചെ​​​റു​​​വ​​​ള്ള​​​ങ്ങ​​​ളി​​​ൽ ക​​​ട​​​ലി​​​ൽ അ​​​ല​​​യു​​​ന്ന​​​വ​​​രു​​​ടെ സ്ഥി​​​തി ഏ​​​റെ ആ​​​ശ​​​ങ്ക ഉ​​​യ​​​ർ​​​ത്തു​​​ന്നു ണ്ട്.

പ്ലൈവു​​​ഡ് വ​​​ള്ള​​​ത്തി​​​ലും വ​​​ലി​​​യ വ​​​ള്ള​​​ത്തി​​​ലും പോ​​​യ​​​വ​​​രു​​​ണ്ട്. പ്ലൈ​​​വു​​​ഡ് വ​​​ള്ള​​​ത്തി​​​ൽ പോ​​​യ​​​വ​​​രി​​​ൽ 108 പേ​​​ർ തി​​​രി​​​ച്ചെ​​​ത്തി. വ​​​ലി​​​യ വ​​​ള്ള​​​ങ്ങ​​​ളി​​​ൽ ​​​ ര​​​ണ്ടാ​​​ഴ്ച​​​ത്തേ​​​ക്കും ഒ​​​രു മാ​​​സ​​​ത്തേ​​​ക്കു​​​മു​​​ള്ള ഭ​​​ക്ഷ​​​ണ​​​വും വെ​​​ള്ള​​​വും ക​​​രു​​​തി​​​യാ​​​ണ് പോ​​​കു​​​ന്ന​​​ത്. തൂ​​​ത്തൂ​​​ർ, കൊ​​​ല്ലം, കൊ​​​ച്ചി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് ട്രോ​​​ളിം​​​ഗ് ബോ​​​ട്ടു​​​ക​​​ളി​​​ൽ പോ​​​യ​​​വ​​​രും ഇ​​​ക്കൂ​​​ട്ട​​​ത്തി​​​ലു​​​ണ്ട്.ചു​​​ഴ​​​ലി​​​ക്കാ​​​റ്റ​​​ടി​​​ച്ച​​​തോ​​​ടെ അ​​​വ​​​രു​​​ടെ ജി​​​പി​​​എ​​​സ് സം​​​വി​​​ധാ​​​നം ത​​​ക​​​രാ​​​റി​​​ലാ​​​യി.

മി​​​ക്ക​​​വ​​​രു​​​ടെ​​​യും ഭ​​​ക്ഷ​​​ണ​​​വും വെ​​​ള്ള​​​വും ന​​​ഷ്ട​​​മാ​​​യി. ചി​​​ല​​​രു​​​ടെ യ​​​ന്ത്രം ത​​​ക​​​രാ​​​റി​​​ലാ​​​യി. ഇ​​​ക്കൂ​​​ട്ട​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന​​​വ​​​രാ​​ണു കാ​​​റ്റി​​​ന്‍റെ ഗ​​​തി​​​യി​​​ൽ​​പ്പെ​​​ട്ട് ല​​​ക്ഷ​​​ദ്വീ​​​പ്, മ​​​ഹാ​​​രാ​​​ഷ്‌​​ട്ര, ഗു​​​ജ​​​റാ​​​ത്ത് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ എ​​​ത്തി​​​ച്ചേ​​​ർ​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. ആ​​​ഴ​​​ക്ക​​​ട​​​ലി​​​ൽ അ​​​ല​​​ഞ്ഞു ന​​​ട​​​ക്കു​​​ന്ന​​​വ​​​ർ എ​​​ത്ര​​​യെന്നോ ആ​​​ർ​​​ക്കൊ​​​ക്കെ ജീ​​​വ​​​ഹാ​​​നി സം​​​ഭ​​​വി​​​ച്ചെ​​​ന്നോ അ​​​റി​​​യി​​​ല്ല.

You must be logged in to post a comment Login