ട്രംപിന്റെ തീരുമാനത്തിന് മുമ്പില്‍ നിശ്ശബ്ദനായിരിക്കാന്‍ കഴിയില്ല: മാര്‍പാപ്പ

ട്രംപിന്റെ തീരുമാനത്തിന് മുമ്പില്‍ നിശ്ശബ്ദനായിരിക്കാന്‍ കഴിയില്ല: മാര്‍പാപ്പ

വത്തിക്കാന്‍: ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള ട്രംപിന്റെ തീരുമാനത്തിന് എതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ.

അടുത്ത ദിവസങ്ങളില്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ തനിക്ക് നിശ്ശബ്ദനായിരിക്കാന്‍ കഴിയില്ല എന്നും നിലവിലുള്ള സ്ഥിതി ആദരിക്കണമെന്നും പാപ്പ പറഞ്ഞു. സമാധാനത്തിന് വേണ്ടി പ്രത്യേകം വിളിയുള്ള പ്രദേശമാണ് ഇത്. യഹൂദര്‍ക്കും ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരു പോലെ വിശുദ്ധമായ നഗരം..പാപ്പ പറഞ്ഞു.

ജറുസലേമിനെ ഇസ്രേലിന്റെ തലസ്ഥാനമായി യുഎസ് അംഗീകരിച്ചുകൊണ്ടുള്ള പ്രസ്താവന ട്രംപ് ഇന്നലെയാണ് പുറപ്പെടുവിച്ചത്. ടെല്‍ അവീവിലെ യുഎസ് എംബസി ജറുസലേമിലേക്ക് മാറ്റാനുള്ള നടപടികളും ആരംഭിക്കും.

You must be logged in to post a comment Login