ട്രംപിന്റെ കുടിയേറ്റ നയത്തിനെതിരെ മാര്‍പാപ്പ

ട്രംപിന്റെ കുടിയേറ്റ നയത്തിനെതിരെ മാര്‍പാപ്പ

വത്തിക്കാന്‍: അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ നിശിതമായി വിമര്‍ശിച്ചു. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കാന്‍ ശ്രമിക്കുന്നവരുടെ കുട്ടികളെവേര്‍പെടുത്തുന്ന നയം അംഗീകരിക്കാനാവില്ലെന്ന് പാപ്പ വ്യക്തമാക്കി. ലോക കുടിയേറ്റ ദിനമായ ഇന്നലെ റോയിട്ടേഴ്‌സിന് നല്കിയ അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. അമേരിക്കയിലെ മെത്രാന്‍ സമിതിയും കുട്ടികളെ വേര്‍പെടുത്തുന്ന നയത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു. ട്രംപിന്‌റെ കുടിയേറ്റ നയം അമേരിക്കയിലും വെളിയിലും കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ട്രംപിന്റെ ഭാര്യ മെലാനിയ പോല ഈ നയത്തെ വിമര്‍ശിച്ചിരുന്നു.

You must be logged in to post a comment Login