ഈ ദൈവനിന്ദ ദൈവം പൊറുക്കട്ടെ ‘ ഗേ നേറ്റിവിറ്റി ചിത്രത്തോടുള്ള പ്രതികരണവുമായി ബിഷപ് തോമസ്

ഈ ദൈവനിന്ദ ദൈവം പൊറുക്കട്ടെ ‘ ഗേ നേറ്റിവിറ്റി ചിത്രത്തോടുള്ള പ്രതികരണവുമായി ബിഷപ് തോമസ്

റോഡെ ഐലന്‍റ് : രണ്ടു ജോസഫുമാര്‍ ഉണ്ണിയേശുവിനെ നോക്കിയിരിക്കുന്ന ചിത്രം ഓണ്‍ലൈനില്‍ പ്രചരിപ്പിക്കപ്പെടുമ്പോള്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിഷപ് തോമസ് ജെ ടോബിന്‍. റോഡെ ഐലന്‍റ്  പ്രോവിഡന്‍സിലെ കത്തോലിക്കാ ബിഷപ്പാണ് ഇദ്ദേഹം.

തന്‍റെ ഫേസ് ബുക്ക് പേജിലാണ് ഇദ്ദേഹം പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്.. ദൈവം ഇവരോട് പൊറുക്കട്ടെ.. എങ്കിലും ഈ ചിത്രത്തിന് ചിലരെങ്കിലും ലൈക്ക് അടിച്ചത് എത്രയോ വിഷമകരമാണ്.. ഇവര്‍ക്ക് ഹൃദയപരിവര്‍ത്തനം ഉണ്ടാകാന്‍ വേണ്ടി നാം പ്രാര്‍ത്ഥിക്കുക. ദൈവം ഇവരുടെ ദൈവനിന്ദ ക്ഷമിക്കും.. ഇത് ക്രിസ്തീയ വിശ്വാസത്തിന് നേരെയുള്ള ആക്രമണമാണ്. ബിഷപ് പറയുന്നു.

പിങ്ക് കളറിലുള്ള ഒരേ പോലെയുള്ള വസ്ത്രം ധരിച്ച ജോസഫുമാര്‍ ഉണ്ണിയേശുവിനെ നോക്കിയിരിക്കുന്ന വിധത്തിലുള്ളതാണ് ചിത്രം. കൊമോഡിയനും LGBT ആക്ടിവിസ്റ്റുമായ കാമെറോണ്‍ ആണ് ഈ ചിത്രം ട്വിറ്ററില്‍ ആദ്യം പുറത്തുവിട്ടത്.

കാലിഫോര്‍ണിയായിലെ ആര്‍ട്ടിസ്റ്റായ മാര്‍ക്ക് തേലര്‍ ഗേ മാര്യേജ് നേറ്റിവിറ്റി ട്രീ ഓര്‍ണമെന്റ്‌സിലും ഇതുപോലെ രണ്ടു മേരിമാരെയും രണ്ട് ജോസഫുമാരെയും ചിത്രീകരിച്ചിരുന്നു. അത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിത്തീരുകയും ചെയ്തിരുന്നു.

You must be logged in to post a comment Login