ഇറാക്കിലെ കന്യാസ്ത്രീക്ക് യുകെ സന്ദര്‍ശിക്കാന്‍ അനുവാദം ലഭിച്ചു

ഇറാക്കിലെ കന്യാസ്ത്രീക്ക് യുകെ സന്ദര്‍ശിക്കാന്‍ അനുവാദം ലഭിച്ചു

ലണ്ടന്‍: ഒടുവില്‍ സിസ്റ്റര്‍ ബാന്‍ മഡ്ലീന് ബ്രിട്ടന്‍സന്ദര്‍ശിക്കാന്‍ ഗവണ്‍മെന്‍റ് അനുവാദം.  രോഗിയായ സഹോദരിയെ സന്ദര്‍ശിക്കുവാന്‍ യു‌കെ‌  തുടര്‍ച്ചയായി വിസ നിഷേധിച്ച ഇറാക്കിലെ കന്യാസ്ത്രീയാണ് ബാന്‍ മഡ്ലീന്‍. കണ്‍സര്‍വേറ്റീവ് പാര്‍ലമെന്റംഗങ്ങളായ ജേക്കബ് റീസ് മോഗ്ഗിന്റേയും, സര്‍ എഡ്വാര്‍ഡ് ലെയിഗിന്റേയും ഇടപെടല്‍ വഴിയാണ് സിസ്റ്റര്‍ക്ക് വിസ ലഭിച്ചത്.

കഴിഞ്ഞ മാര്‍ച്ചില്‍ ആണ് ആദ്യമായി യുകെയിലേക്കുള്ള വിസക്കായി  സിസ്റ്റര്‍ അപേക്ഷിച്ചിരുന്നത്. പിന്നീട് കഴിഞ്ഞ മാസവും അപേക്ഷിച്ചിരുന്നു.രണ്ടുതവണയും അനുവാദം നിഷേധിക്കപ്പെട്ടു.  തുടര്‍ന്നാണ് പാര്‍ലമെന്‍റ് അംഗങ്ങള്‍ ഇക്കാര്യത്തില്‍ ഇടപെട്ടത്.

You must be logged in to post a comment Login