ഇറാക്കില്‍ നിന്നുള്ള കന്യാസ്ത്രീക്ക് വീണ്ടും യുകെ പ്രവേശനം നിഷേധിച്ചു

ഇറാക്കില്‍ നിന്നുള്ള കന്യാസ്ത്രീക്ക് വീണ്ടും യുകെ പ്രവേശനം നിഷേധിച്ചു

എര്‍ബില്‍: ഇറാക്കില്‍ നിന്നുള്ള ഡൊമിനിക്കന്‍ കന്യാസ്ത്രീ സിസ്റ്റര്‍ ബാന്‍ മാദ്‌ലീന് യുകെയില്‍ പ്രവേശിക്കാനുള്ള അനുവാദം വീണ്ടും നിഷേധിച്ചു. രോഗിയായ തന്റെസഹോദരിയെ സന്ദര്‍ശിക്കാനുള്ള അവസരമാണ് സിസ്റ്ററിന് നിഷേധിക്കപ്പെട്ടിരിക്കുന്നത്.

സിസ്റ്ററുടെ കൈയില്‍ മതിയായ രേഖകളില്ല എന്നും യുകെയില്‍ സ്ഥിരമായി താമസിച്ചേക്കും എന്ന മുന്‍ധാരണയുമാണ് പ്രവേശനം നിഷേധിക്കാന്‍ അധികാരികളെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് സിസ്റ്റര്‍ യൂകെയിലേക്ക് പ്രവേശിക്കാന്‍ ആദ്യമായി അപേക്ഷ നല്കിയത്. സ്വന്തമായി വരുമാനമുള്ള സ്‌കൂള്‍ പ്രിന്‍സിപ്പലാണ് താനെന്ന് തെളിയിക്കാന്‍ സിസ്റ്റര്‍ പരാജയപ്പെട്ടു എന്ന കാരണം പറഞ്ഞായിരുന്നു അന്ന് വിസ നിഷേധിച്ചത്.

നസ്രായേന്‍. ഓര്‍ഗിന്റെ സ്ഥാപകന്‍ ഫാ. ബെനഡിക്റ്റ് കിലെ ട്വിറ്ററിലൂടെയാണ് സിസ്റ്റര്‍ക്ക് രണ്ടാം തവണയും വിസ നിഷേധിക്കപ്പെട്ട വിവരം അറിയിച്ചത്.

You must be logged in to post a comment Login