യുകെയിലെ ക്രൈസ്തവ ദേവാലയങ്ങള്‍ നവംബര്‍ 22 ന് ‘ചുവക്കും’

യുകെയിലെ ക്രൈസ്തവ ദേവാലയങ്ങള്‍ നവംബര്‍ 22 ന് ‘ചുവക്കും’

ലണ്ടന്‍: എയ്ഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 22 ന് യുകെയിലെ ക്രൈസ്തവദേവാലയങ്ങള്‍ ചുവപ്പു ബുധന്‍ ആചരിക്കും. ഇത് അനുസരിച്ച് സ്‌കോട്ട്‌ലന്റിനു പടിഞ്ഞാറന്‍ തീരം മുതല്‍ ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരം വരെയുള്ള ദേവാലയങ്ങളും സ്‌കൂളുകളും ചുവപ്പു നിറമുള്ള ലൈറ്റുകളാല്‍ പ്രകാശിതമാകും. ആഗോളതലത്തില്‍ ക്രൈസ്തവര്‍ നേരിടുന്ന മതപീഡനങ്ങള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവരാനും മതപീഡനങ്ങളുടെ ഇരകളോട് ഐകദാര്‍ഢ്യം പ്രഖ്യാപിക്കാനുമാണ് ഇത്തരത്തിലുള്ള ആചരണം.

അന്നേ ദിവസം വൈകുന്നേരം ആറുമണിക്ക് വെസ്റ്റ് മിനിസ്ട്രര്‍ കത്തീഡ്രല്‍ പിയാസ്സയില്‍ പ്രാര്‍ത്ഥനാസമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. പങ്കെടുക്കാന്‍ വരുന്നവരോട് ചുവപ്പുനിറത്തിലുള്ള ഡ്രസ് ധരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

You must be logged in to post a comment Login