നാ​​​ളെ ഐ​​​ക്യ​​​രാഷ്‌ട്ര​​​ സ​​​ഭാ ആ​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് ഫാ​​​ത്തി​​​മ മാ​​​താ​​​ തി​​​രു​​​സ്വ​​​രൂ​​​പ പ്ര​​​യാ​​​ണം

നാ​​​ളെ ഐ​​​ക്യ​​​രാഷ്‌ട്ര​​​ സ​​​ഭാ ആ​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് ഫാ​​​ത്തി​​​മ മാ​​​താ​​​ തി​​​രു​​​സ്വ​​​രൂ​​​പ പ്ര​​​യാ​​​ണം

ന്യൂയോര്‍ക്ക്:നാളെ ന്യൂയോർക്കിലെ ഐക്യരാഷ്‌ട്ര സഭാ ആസ്ഥാനത്തേക്ക് ഫാത്തിമ മാതാവിന്‍റെ തിരുസ്വരൂപവും വഹിച്ചുള്ള പ്രയാണം നടക്കും. ഫാത്തിമാ ദർശനത്തിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഈ പ്രയാണം.  ‘ഫാത്തിമാ ദിവ്യദർശനത്തിന്‍റെ ശതാബ്ദിയും അതു നല്‍കുന്ന സമാധാന സന്ദേശവും’എന്നാണ് പ്രയാണത്തിന്  പേരു നല്കിയിരിക്കുന്നത്.
യുഎന്നിലെ പോർച്ചുഗലിന്‍റെ പ്രതിനിധി അൽവാരോ മെൻഡോൻസെ മൗറ, ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകനും അപ്പസ്തോലിക് നൂണ്‍ഷ്യോയുമായ ആർച്ച് ബിഷപ്പ് ഡോ. ബെർണാഡിത്തോ ഔസ തുടങ്ങിയവര്‍ സന്ദേശം നല്‍കും.

You must be logged in to post a comment Login