ട്രംപ് ഭരണകൂടം ജീവന് വേണ്ടി നില കൊള്ളാന്‍ പ്രതിജ്ഞാബദ്ധം : മൈക്ക് പെൻസ്

ട്രംപ് ഭരണകൂടം ജീവന് വേണ്ടി നില കൊള്ളാന്‍ പ്രതിജ്ഞാബദ്ധം : മൈക്ക് പെൻസ്
വാഷിംഗ്ടണ്‍ ഡിസി:  ഗർഭസ്ഥ ശിശുക്കളുടെ ജീവൻ സംരക്ഷിക്കുന്നതിന്  ട്രംപ് ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ്. പതിമൂന്നാമത് നാഷണൽ കാത്തലിക് പ്രയർ കോണ്‍ഫറൻസിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗർഭസ്ഥ ശിശുക്കളുടെ ജീവൻ സംരക്ഷിക്കുന്നതിനുള്ള നിയമനിർമാണം നടത്തുന്നതിന് ട്രംപ് ഭരണകൂടം ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും വൈസ് പ്രസിഡന്‍റ് വെളിപ്പെടുത്തി.

രാജ്യത്തിനുവേണ്ടി പ്രാർഥിക്കുന്നിനും വൈസ് പ്രസിഡന്‍റിന്‍റെ പ്രസംഗം ശ്രവിക്കുന്നതിനുമായി ആയിരക്കണക്കിന് വിശ്വാസികളാണ് ഒത്തുചേർന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ സമൂഹത്തിന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആശാ സങ്കേതമായിരിക്കുകയാണ് എന്നും മൈക്ക് പെൻസ് അഭിപ്രായപ്പെട്ടു.

ഐറിഷ് കാത്തലിക് കുടുംബത്തിലെ ആറ് മക്കളിൽ ഒരുവനായ പെൻസ് എട്ടു വർഷം വിദ്യാഭ്യാസം നടത്തിയത് കത്തോലിക്ക വിദ്യാലയത്തിലായിരുന്നു. ഇതിനിടയിൽ അൾത്താര ബാലനായും പ്രവർത്തിച്ചിട്ടുണ്ട്.

You must be logged in to post a comment Login