ചൈനീസ് തടവില്‍ നിന്ന് അണ്ടര്‍ഗ്രൗണ്ട് സഭയിലെ മെത്രാന് മോചനം

ചൈനീസ് തടവില്‍ നിന്ന് അണ്ടര്‍ഗ്രൗണ്ട് സഭയിലെ മെത്രാന് മോചനം

ബെയ്ജിംങ്: ഒടുവില്‍ ചൈനയിലെ അണ്ടര്‍ഗ്രൗണ്ട് സഭയിലെ മെത്രാന് മോചനമായി. ഏഴു മാസം മുമ്പാണ് അധികാരികള്‍ ബിഷപ് പീറ്റര്‍ ഷാഹവോ സുമിനെ അറസ്റ്റ് ചെയ്ത് തടവിലാക്കിയത്. ഗവണ്‍മെന്റുമായുള്ള ഉടമ്പടിയില്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ചതിനെതുടര്‍ന്നായിരുന്നു ഇത്.

2017 മെയ് മാസത്തിലായിരുന്നു ബിഷപ് പീറ്ററിനെ അധികാരികള്‍ കൊണ്ടുപോയത്. മെത്രാനായതിന് ശേഷം ഇത് നാലാം തവണയാണ് ഇദ്ദേഹത്തെ തടവിലാക്കുന്നത്. ഇതിന് മുമ്പ് നാഷനല്‍ സെക്യൂരിറ്റി ഏജന്റസാണ് തടവിലാക്കിയിരുന്നതെങ്കില്‍ ഇത്തവണ ബ്യൂറോ ഓഫ് എത്തിനിക് ആന്റ് റിലീജിയസ് അഫയേഴ്‌സാണ് അറസ്റ്റ് ചെയ്തത്.

ഇദ്ദേഹത്തിന്റെ വാദം ജനുവരി 22 ന് മുമ്പായി ബെയ്ജിംങില്‍ ആരംഭിക്കുമെന്നും വാര്‍ത്തയില്‍ പറയുന്നു.

You must be logged in to post a comment Login