ഉണ്ണി മുകുന്ദന്‍ പോളിഗാര്‍ഡന് വേണ്ടി സഹായാഭ്യര്‍ത്ഥന നടത്തിയപ്പോള്‍

ഉണ്ണി മുകുന്ദന്‍ പോളിഗാര്‍ഡന് വേണ്ടി സഹായാഭ്യര്‍ത്ഥന നടത്തിയപ്പോള്‍

ചലച്ചിത്രതാരം ഉണ്ണിമുകുന്ദനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. മല്ലുസിംങും വിക്രമാദിത്യനുമെല്ലാം ഉണ്ണിമുകുന്ദന്റെ ശ്രദ്ധേയമായ ചില സിനിമകളില്‍ പെടുന്നു. സെപ്തംബര്‍ 22 ന് ആയിരുന്നു ഉണ്ണിമുകുന്ദന്റെ പിറന്നാള്‍.

അന്നേ ദിവസം അദ്ദേഹം ഏതാനും മണിക്കൂറുകള്‍ ചെലവഴിച്ചത് തന്റെ വീടിന് സമീപത്തുള്ള പോളിഗാര്‍ഡന്‍ എന്ന പുരുഷന്മാര്‍ക്കുവേണ്ടിയുള്ള പുനരധിവാസ കേന്ദ്രത്തിലായിരുന്നു. ബുദ്ധിമാന്ദ്യമുള്ള പുരുഷന്മാര്‍ക്ക് വേണ്ടി 1981 ല്‍ ഫാ. പോള്‍ പൂവ്വത്തിങ്കല്‍ സ്ഥാപിച്ചതായിരുന്നു ഇത്.

താന്‍ അവിടെ ചെലവഴിച്ച നിമിഷങ്ങളെക്കുറിച്ചും പോളിഗാര്ഡനെക്കുറിച്ചും ഉണ്ണിമുകുന്ദന്‍ എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിയിരിക്കുകയാണ്. ഉണ്ണിയുടെ കുറിപ്പില്‍ പറയുന്നത് ഇവിടെ ഇപ്പോള്‍ 18 നും 80 നും മധ്യേ പ്രായമുള്ള 108 പേര്‍ അന്തേവാസികളായിട്ടുണ്ട് എന്നാണ്. അനാഥരാണ് ഇവരെല്ലാവരും. ഫാ. പോള്‍ പൂവ്വത്തിങ്കലിന്റെ മരണത്തിന് ശേഷം ഇപ്പോഴത്തെ ഡയറക്ടര്‍ സിജു വിതയത്തിലാണ്.

ജാതിമതഭേദമന്യേ നിങ്ങളാല്‍ കഴിയുന്ന സഹായം അത് ചെറുതായാലും വലുതായാലും ഇവര്‍ക്ക് അയച്ചുകൊടുക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് ഉണ്ണിമുകുന്ദന്‍ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

സിനിമാതാരങ്ങള്‍ വിണ്ണിലെ താരങ്ങള്‍ മാത്രമല്ല മണ്ണിലെ മനുഷ്യര്‍ കൂടിയാണ് എന്നതിന്റെ തെളിവാണ് മനുഷ്യസ്‌നേഹപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഉണ്ണിമുകുന്ദന്റെ ഈ കുറിപ്പ്.

You must be logged in to post a comment Login