സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിന് വെളിയിലേക്ക് ദരിദ്രരെ തേടി പാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം

സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിന് വെളിയിലേക്ക് ദരിദ്രരെ തേടി പാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം

റോം: സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിന് വെളിയിലേക്ക് ദരിദ്രരെ തേടി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. ലോക ദരിദ്ര ദിനത്തിന് മുന്നോടിയായിട്ടായിരുന്നു പാപ്പയുടെ ഈ സന്ദര്‍ശനം. ദരിദ്രര്‍ക്കും ഭവനരഹിതര്‍ക്കുമായി സൗജന്യ ചികിത്സ ഇവിടെ നല്കിയിരുന്നു.

പാപ്പായുടെ സന്ദര്‍ശനം വളരെ അപ്രതീക്ഷിതവും അവിസ്മരണീയവുമായിരുന്നു എന്നാണ് വോളന്റിയര്‍ സെലിന്റെ വാക്കുകള്‍. അത് തന്റെ മാത്രമല്ല എല്ലാവരുടെയും അവസ്ഥ ഇങ്ങനെ തന്നെയായിരുന്നുവെന്നാണ് സെലിന്‍ പറയുന്നത്.

വൈകുന്നേരം 3.45 നാണ് പാപ്പ എത്തിയത്. 20 മിനിറ്റോളം പാപ്പ അവിടെ ചെലവഴിച്ചു. പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ദ പ്രമോഷന്‍ ഓഫ് ദ ന്യൂ ഇവാഞ്ചലൈസേഷന്‍ ആണ് ലോക ദരിദ്ര ദിനം സംഘടിപ്പിച്ചിരിക്കുന്നത്. ഇതോട് അനുബന്ധിച്ച് ഈ ആഴ്ച മുഴുവന്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം നാലു വരെ രോഗികള്‍ക്ക് വിവിധ ഡോക്ടര്‍മാരുടെ സൗജന്യ സേവനം ഇവിടെ ലഭിക്കും.

സ്‌നേഹം വാക്കാലല്ല പ്രവൃത്തിയാല്‍ വേണം എന്നതാണ് ലോക ദരിദ്രദിനത്തിന്റെ വിഷയം.

You must be logged in to post a comment Login