ക്രിസ്ത്യാനികള്‍ സഹിക്കുന്നതുപോലെ മറ്റാരും സഹിക്കുന്നില്ല: യുഎസ് വൈസ് പ്രസിഡന്‍റ്

ക്രിസ്ത്യാനികള്‍ സഹിക്കുന്നതുപോലെ മറ്റാരും സഹിക്കുന്നില്ല: യുഎസ് വൈസ് പ്രസിഡന്‍റ്

വാഷിംഗ്ടണ്‍: ക്രിസ്ത്യാനികള്‍ സഹിക്കുന്നതുപോലെ മറ്റ് മതവിശ്വാസികള്‍ ആരും സഹിക്കുന്നില്ല എന്നും ക്രൈസ്തവർക്കെതിരേ ഐഎസ്  നടത്തുന്ന ക്രൂര പീഡനങ്ങൾ വംശഹത്യ തന്നെയാണെന്ന്നും യുഎസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ്.  ബില്ലി ഗ്രഹാം ഇവാജലിസ്റ്റിക് അസോസിയേഷൻ സംഘടിപ്പിച്ച ലോക ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകമെന്പാടും ക്രൈസ്തവ വിശ്വാസം ഉപരോധത്തിന് കീഴിലാണ്. സുവിശേഷത്തോടുള്ള വിദ്വേഷത്തിന്‍റെ പേരിലുള്ള ക്രൂര പീഡനമായിട്ടാണ് ഇത്തരം കുറ്റകൃത്യങ്ങൾ പ്രസിഡന്‍റ്  ട്രംപ് കാണുന്നത്  എന്നും ഇത്തരം അതിക്രമങ്ങൾക്ക് പിന്നിൽ ഇസ്‌ലാമിക് ഭീകരരാണെന്നു പ്രസിഡന്‍റിന് അറിയാമെന്നും പെൻസ് വ്യക്തമാക്കി.

ട്രംപിന്‍റെ ഭരണത്തിൻ കീഴിൽ അമേരിക്ക ലോകമെന്പാടുമുള്ള ആളുകളുടെ മതസ്വാതന്ത്ര്യത്തിനും വിശ്വാസത്തിനും തുടർന്നും നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login