ക്രി​സ്മ​സ് ആ​ഘോ​ഷം വി​ല​ക്കാ​ൻ 144-ാം വ​കു​പ്പുമായി അധികാരികള്‍, പാടില്ലെന്ന് കോടതി

ക്രി​സ്മ​സ് ആ​ഘോ​ഷം വി​ല​ക്കാ​ൻ 144-ാം വ​കു​പ്പുമായി അധികാരികള്‍, പാടില്ലെന്ന് കോടതി

ലക്നൗ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കൗ​ശാം​ബി​യി​ലെ ബി​ർ​ന​ർ ഗ്രാ​മ​ത്തില്‍​ ക്രി​സ്മ​സ് ആ​ഘോ​ഷം വി​ല​ക്കാ​ൻ 144-ാം വ​കു​പ്പ് പ്ര​കാ​ര​മു​ള്ള നി​രോ​ധ​നം. ത​ദ്ദേ​ശ​സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു പു​റ​പ്പെ​ടു​വി​ച്ച 144-ാം വ​കു​പ്പു പ്ര​കാ​ര​മു​ള്ള നി​രോ​ധ​നം നി​ല​വി​ലു​ണ്ടെ​ന്നും അ​തി​നാ​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം പാ​ടി​ല്ലെ​ന്നുമാണ് പോലീസ് നിലപാട്. ഇ​തി​നെ​തി​രേ  35 ക്രൈ​സ്ത​വ​ർ അ​ലാ​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

ചീ​ഫ് ജ​സ്റ്റീ​സ് ഡി.​ഡി. ദോ​സ​ലെ​യും ജ​സ്റ്റീ​സ് എം.​കെ. ഗു​പ്ത​യും ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് പോ​ലീ​സ് ന​ട​പ​ടി തെ​റ്റാ​ണെ​ന്നു വി​ധി​ച്ചു. 144-ാം വ​കു​പ്പ് തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സ​ങ്ങ​ളി​ലേ​ക്കാ​യി​രു​ന്നെ​ന്നും ഇ​നി അ​തി​നു പ്രാ​ബ​ല്യ​മി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ഏ​തു​മ​ത​ക്കാ​ർ​ക്കും സ​മാ​ധാ​ന​പ​ര​മാ​യി ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്താ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​തു നി​ഷേ​ധി​ക്ക​രു​തെ​ന്നും വ്യ​ക്ത​മാ​ക്കി​യാ​ണു കോ​ട​തി ഉ​ത്ത​ര​വ്.

You must be logged in to post a comment Login