വല്ലാര്‍പാടം ബസിലിക്ക പൂര്‍ണ്ണദണ്ഡവിമോചനം ലഭിക്കുന്ന ദേവാലയമായി പ്രഖ്യാപിക്കപ്പെട്ടു

വല്ലാര്‍പാടം ബസിലിക്ക പൂര്‍ണ്ണദണ്ഡവിമോചനം ലഭിക്കുന്ന ദേവാലയമായി പ്രഖ്യാപിക്കപ്പെട്ടു

കൊച്ചി: ദേശീയ തീര്‍ത്ഥാടനകേന്ദ്രമായ വല്ലാര്‍പാടം ബസിലിക്ക പൂര്‍ണ്ണദണ്ഡവിമോചനം ലഭിക്കുന്ന കാരുണ്യനാഥയുടെ ദേവാലയമായി പ്രഖ്യാപിക്കപ്പെട്ടു. ഇന്നലെ വൈകിട്ട് 5.30 ന് ഇത് സംബന്ധിച്ച പ്രഖ്യാപനം ദിവ്യബലി മധ്യേ വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ നടത്തി.

വല്ലാര്‍പാടം ബസിലിക്ക സന്ദര്‍ശിച്ച് ദിവ്യകാരുണ്യ ആരാധന നടത്തുക, ഭക്തകൃത്യങ്ങള്‍ അനുഷ്ഠിച്ച് വിശ്വാസപ്രമാണം ചൊല്ലുക, കാരുണ്യനാഥയുടെയും വിശുദ്ധപീറ്റര്‍ നൊളാസ്‌ക്കയുടെയും മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കുക എന്നിങ്ങനെ ചെയ്യുന്നവര്‍ക്ക് പൂര്‍ണ്ണദണ്ഡവിമോചനം ലഭിക്കും.

You must be logged in to post a comment Login