വല്ലാര്‍പാടത്തമ്മ രക്ഷിച്ച ഫാ. മെര്‍ട്ടണ്‍ ഡിസില്‍വയുടെ ഫ് ളാഷ് മൊബ് ഡാന്‍സ് ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു

വല്ലാര്‍പാടത്തമ്മ രക്ഷിച്ച ഫാ. മെര്‍ട്ടണ്‍ ഡിസില്‍വയുടെ ഫ് ളാഷ്  മൊബ് ഡാന്‍സ് ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു

കൊച്ചി: ദേവാലയത്തിന് മുമ്പില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒപ്പം ഡാന്‍സ്‌ കളിക്കുന്ന വൈദികന്റെ വീഡിയോ വൈറലാകുന്നു. വെപ്പിനിലെ സെന്റ് അംബ്രോസ് ചര്‍ച്ചിലെ ഫാ. മെര്‍ട്ടണ്‍ ഡിസില്‍വയാണ് ഈ വീഡിയോയിലെ പ്രധാന ആകര്‍ഷണം. ഒരു ക്രിസ്തീയ ഭക്തിഗാനത്തിനൊപ്പമാണ് സംഘം ഡാന്‍സ് ചെയ്യുന്നത്.

ഒരു പ്രഫഷനല്‍ ഡാന്‍സറിനെപ്പോലെയാണ് ഫാ. ഡിസില്‍വ ചുവടുകള്‍ വയ്ക്കുന്നത്. വളരെ മനോഹരമായി ഡാന്‍സ് ചെയ്യുന്ന അച്ചന്‍ തങ്ങളെ അത്ഭുതപ്പെടുത്തിയെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.വല്ലാര്‍പാടത്തമ്മയുടെ മാധ്യസ്ഥം മൂലം അത്ഭുതകരമായ രോഗസൗഖ്യം ലഭിച്ച വ്യക്തിയാണ് ഫാ. ഡിസില്‍വ.

ഫാ. മെര്‍ട്ടണ്‍ ഡിസില്‍വയെക്കുറിച്ച് ഹൃദയവയല്‍  മുന്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  മീനാക്ഷിയമ്മയെ മാത്രമല്ല ഫാ. മെര്‍ട്ടണ്‍ ഡിസില്‍വയെയും വല്ലാര്‍പാടത്തമ്മ രക്ഷിച്ചു എന്ന ഫീച്ചറിലൂടെയായിരുന്നു അത്.

പൗരോഹിത്യസ്വീകരണത്തിന്റെ ഏതാനും മാസങ്ങള്‍ക്ക് ശേഷം ഒരു അപകടത്തെതുടര്‍ന്ന് അച്ചന്‍ ശയ്യാവലംബിയാകുയും പിന്നീട് അദ്ദേഹത്തിന് ശബ്ദം നഷ്ടപ്പെടുകയും ചെയ്തിരുന്നു. നവവൈദികനായി, വിശുദ്ധ കുര്‍ബാന പോലും അര്‍പ്പിക്കാന്‍ കഴിയാതെ വിഷമിച്ച് കഴിഞ്ഞിരുന്ന ആ നാളുകളിലാണ് അദ്ദേഹം രൂപതാധ്യക്ഷന്റെ നിര്‍ദ്ദേശപ്രകാരം വല്ലാര്‍പാടത്തെത്തിയത്. അവിടെവച്ച് മാതാവിന്റെ പ്രത്യേകമായ ഇടപെടല്‍ മൂലം അദ്ദേഹത്തിന് നഷ്ടപ്പെട്ട ആരോഗ്യവും ശബ്ദവും തിരിച്ചുകിട്ടുകയായിരുന്നു.

ഈ ജീവിതകഥയായിരുന്നു ഹൃദയവയല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഹൃദയവയലിലൂടെയാണ് ഈ അത്ഭുതരോഗസൗഖ്യം ലോകം അറിഞ്ഞതും.

You must be logged in to post a comment Login