സിബി ജോര്‍ജ്ജ് സ്ഥാനമേറ്റു

സിബി ജോര്‍ജ്ജ് സ്ഥാനമേറ്റു

വത്തിക്കാന്‍ :  മഹത്തായ വിജയങ്ങളുടെ പേരില്‍ അഭിമാനിക്കുന്ന മലയാളിക്ക് മറ്റൊരു നേട്ടം കൂടി. മലയാളിയായ സിബി ജോര്‍ജ്ജ് ഇന്ത്യയുടെ വത്തിക്കാന്‍ അംബാസിഡറായി ഇന്നലെ  രാവിലെ സ്ഥാനമേറ്റെടുത്തു.

യെമന്‍, ന്യൂസിലാന്‍റ്, സ്വാസിലാണ്ട്, അസെര്‍ബൈജാന്‍, ചാദ്, ലിചെന്‍സ്റ്റെയിന്‍ എന്നീ രാജ്യങ്ങളിലെ അംബാസിഡര്‍മാര്‍ക്കൊപ്പം സിബി ജോര്‍ജ്ജും ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ചനടത്തി. അവരുടെ സ്ഥാനികപത്രികകള്‍ പരിശോധിച്ച് ഓരോരുത്തരെയും പാപ്പാ വത്തിക്കാനിലേയ്ക്ക് സ്വാഗതംചെയ്തു.

വത്തിക്കാന് പുതിയ ദൗത്യം ലഭിച്ച സിബി ജോര്‍ജ്ജ് 1993 ബാച്ചില്‍ ഐ‌എഫ്‌എസ് നേടിയ ആളാണ്. ഈജിപ്ത്, ഖത്തർ, പാക്കിസ്ഥാൻ, യുഎസ്, ഇറാൻ, സൗദി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. സൗദിയിലും ഇറാനിലും ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ ആയിരുന്നു. പാലാ പൊടിമറ്റത്തിൽ കുടുംബാംഗമാണ്.

You must be logged in to post a comment Login