വത്തിക്കാന്‍ കോണ്‍ഗ്രിഗേഷന്റെ അണ്ടര്‍ സെക്രട്ടറിയായി സ്പാനീഷ് കന്യാസ്ത്രീ

വത്തിക്കാന്‍ കോണ്‍ഗ്രിഗേഷന്റെ അണ്ടര്‍ സെക്രട്ടറിയായി സ്പാനീഷ് കന്യാസ്ത്രീ

വത്തിക്കാന്‍: വത്തിക്കാന്‍ കോണ്‍ഗ്രിഗേഷന്റെ അണ്ടര്‍ സെക്രട്ടറിയായി സ്പാനീഷ് കന്യാസ്ത്രീ കാര്‍മെന്‍ റോസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. സൗത്ത് കൊറിയയില്‍ മിഷനറിയായി സേവനം ചെയ്തുവരികയായിരുന്നു സിസ്റ്റര്‍ . കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് കോണ്‍സിക്രേറ്റഡ് ലൈഫ് ആന്റ് സൊസൈറ്റീസ് ഓഫ് അപ്പസ്‌തോലിക് ലൈഫിന്റെ പുതിയ അണ്ടര്‍ സെക്രട്ടറിയായിട്ടാണ് സിസ്റ്ററിന്റെ നിയമനം.

2017 ലെ വത്തിക്കാന്‍ റിപ്പോര്‍ട്ട് അനുസരിച്ച് കത്തോലിക്കാ സഭയില്‍ 670,000 കന്യാസ്ത്രീകളുംറിലീജിയസ് വൈദികരും ബ്രദേഴ്‌സുമായി 188,000 പേരുമാണ് ഉള്ളത്.

 

You must be logged in to post a comment Login