വത്തിക്കാന്‍ ക്രിക്കറ്റ് ടീം പോര്‍ച്ചുഗലിലേക്ക്

വത്തിക്കാന്‍ ക്രിക്കറ്റ് ടീം പോര്‍ച്ചുഗലിലേക്ക്

വത്തിക്കാന്‍: കളിയും ആത്മീയതയും ഒരുമിച്ച് വിളക്കിച്ചേര്‍ത്ത വത്തിക്കാനിലെ 18 അംഗ ക്രിക്കറ്റ് ടീം ഫാത്തിമാമാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് പോര്‍ച്ചുഗലിലേക്ക്.പോര്‍ച്ചുഗല്‍, സ്‌പെയ്ന്‍, ഇംഗ്ലണ്ട് രാജ്യങ്ങളിലെ ടീമുകളുമായി വത്തിക്കാന്‍ ടീം ഫാത്തിമായിലും ലിസ്ബണിലും മത്സരിക്കും.

ക്രൈസ്തവൈക്യം, മതാന്തരസംവാദം എന്നിവയും കളിക്കൊപ്പം തന്നെ ഈ ടീമിന്റെ ലക്ഷ്യങ്ങളില്‍ പെടുന്നു. കളിയിലൂടെ മതങ്ങളും സംസ്‌കാരങ്ങളും സമൂഹങ്ങളും തമ്മില്‍ സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും പാലം പണിയുക എന്നതാണ് വത്തിക്കാന്‍ ക്രിക്കറ്റ് ടീമിന്റെ ലക്ഷ്യം.

You must be logged in to post a comment Login