വത്തിക്കാനിലെ തിരുക്കർമ്മ കാര്യാലയത്തിന് പുതിയ സാരഥി

വത്തിക്കാനിലെ തിരുക്കർമ്മ കാര്യാലയത്തിന് പുതിയ സാരഥി

വത്തിക്കാൻസിറ്റി: മാർപാപ്പയുടെ കാർമ്മികത്വത്തിൽ നടക്കുന്ന ആരാധനാക്രമകർമ്മങ്ങളുടെ ചുമതല വഹിക്കുന്ന തിരുക്കർമ്മ കാര്യാലയത്തിന് പുതിയ സാരഥി. പോളണ്ടിലെ ക്രാക്കോവ് അതിരൂപതാ വൈദികനായ മോൺ. ക്രിസ്‌റ്റോഫ് മാർക് യാനോവിച്ചിനാണ് മാർപാപ്പ തിരുക്കർമ്മ കാര്യാലയത്തിന്‍റെ ചുമതല നൽകിയിരിക്കുന്നത്.

ഇതു സംബന്ധിച്ച നിയമന ഉത്തരവ് കഴിഞ്ഞ വെള്ളിയാഴ്ച ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ചു. നിലവിൽ നവസുവിശേഷവൽക്കരണത്തിനുള്ള പൊന്തിഫിക്കൽ സമിതിയിൽ സേവനമനുഷ്ഠിച്ചുവരികയാണ് മോൺ. ക്രിസ്‌റ്റോഫ് മാർക് യാനോവിച്ച്.

You must be logged in to post a comment Login