ആദ്യമായി ഒരു അല്മായന്‍ വത്തിക്കാന്‍ മാധ്യമ വകുപ്പിന്റെ പ്രിഫെക്ട്

ആദ്യമായി ഒരു അല്മായന്‍ വത്തിക്കാന്‍ മാധ്യമ വകുപ്പിന്റെ പ്രിഫെക്ട്

വത്തിക്കാന്‍: മാധ്യമവിദഗ്ദനും ഇറ്റലിയുടെ ദേശീയ മെത്രാന്‍ സമിതിയുടെ ടിവി 2000 ദൃശ്യശ്രാവ്യ ശ്യംഖലയുടെ ഡയറക്ടറുമായ ഡോക്ടര്‍ പാവുളോ റുഫിനിയെ വത്തിക്കാന്റെ മാധ്യമ വകുപ്പിന്റെ പ്രിഫെക്ടായി മാര്‍പാപ്പ നിയമിച്ചു. ഇന്നലെയായിരുന്നു നിയമനം നടന്നത്. മോണ്‍. ഡാരിയോ വിഗനോയുടെ ഒഴിവിലേക്കാണ് പുതിയ നിയമനം.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദൈവശാസ്ത്ര രചനകളെക്കുറിച്ച് ബെനഡിക്ട് പതിനാറാമന്‍ നല്കിയ കത്തിന്റെ അസല്‍രൂപത്തില്‍ ഭേദഗതി വരുത്തി രാജ്യാന്തരമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയെന്ന ആരോപണത്തെതുടര്‍ന്നാണ് മോണ്‍ വിഗ്നോയ്ക്ക് രാജിവക്കേണ്ടിവന്നത്.

വത്തിക്കാന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വകുപ്പിന്റെ തലവനായി ഒരു അല്മായന്‍ സ്ഥാനമേല്ക്കുന്നത്.

You must be logged in to post a comment Login