വത്തിക്കാനിലെ തിരുപ്പിറവി ദൃശ്യത്തിലെ ഉണ്ണീശോയെ മോഷ്ടിക്കാന്‍ ശ്രമം

വത്തിക്കാനിലെ തിരുപ്പിറവി ദൃശ്യത്തിലെ ഉണ്ണീശോയെ മോഷ്ടിക്കാന്‍ ശ്രമം

വത്തിക്കാന്‍: സെന്റ് പീറ്റേഴ്‌സ് സ്വക് യറിലെ നേറ്റിവിറ്റി ദൃശ്യത്തിലെ ഉണ്ണീശോയെ തട്ടിയെടുക്കാന്‍ ശ്രമം. ഫെമെന്‍ എന്ന ഫെമിനിസ്റ്റ് ഗ്രൂപ്പിലെ അംഗമായ, മേല്‍വസ്ത്രം ധരിക്കാത്ത ഒരു സ്ത്രീയാണ് ഉണ്ണീശോയെ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ദൈവം സ്ത്രീയാണ് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സ്ത്രീ ഗാര്‍ഡുകളെ മറി കടന്ന് ഓടിവന്നതെന്ന് റോയിട്ടര്‍ ഫോട്ടോഗ്രാഫര്‍ സാക്ഷ്യപ്പെടുത്തുനനു. ശരീരത്തിന്റെ പിന്‍ഭാഗത്തും ഈ മുദ്രാവാക്യം സ്ത്രീ മുദ്രണം ചെയ്തിട്ടുണ്ടായിരുന്നു.

അമ്പതിനായിരത്തോളം ആളുകള്‍ തടിച്ചുകൂടിയ സെന്റ് പീറ്റേഴ്‌സ് സ് ക്വയറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ക്രിസ്മസ് സന്ദേശം നല്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പാണ് ഈ സംഭവം നടന്നത്. 2014 ലും സമാനമായ സംഭവം അരങ്ങേറിയിട്ടുണ്ട്.

You must be logged in to post a comment Login