ഫാ.ടോമിന്‍റെ മോചനം; മാര്‍പാപ്പയ്ക്ക് നന്ദി പറഞ്ഞ് കര്‍ദിനാള്‍മാര്‍

ഫാ.ടോമിന്‍റെ മോചനം; മാര്‍പാപ്പയ്ക്ക് നന്ദി പറഞ്ഞ് കര്‍ദിനാള്‍മാര്‍

വ​ത്തി​ക്കാ​ൻ : മാ​ർ​പാ​പ്പ​യു​ടെ പ്ര​ത്യേ​ക​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ കൊ​ണ്ടു മാ​ത്ര​മാ​ണ് ഫാ. ​ടോ​മി​നു മോ​ച​നം കി​ട്ടി​യ​തെ​ന്നു ഭാ​ര​ത​ത്തി​ലെ ക​ത്തോ​ലി​ക്ക​ര്‍ മ​ന​സി​ലാ​ക്കു​ന്നു​ണ്ട് എന്നും മാർപാ​പ്പ​യു​ടെ സ​ന്ദ​ര്‍ശ​ന​ത്തി​നാ​യി ഭാ​ര​തം ഉ​റ്റു​നോ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ് എന്നും ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി​യും ക​ര്‍ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാതോ​ലി​ക്കാ ​ബാ​വ​യും മാര്‍പാപ്പയെ അറിയിച്ചു. പൗ​ര​സ്ത്യ​സ​ഭ​ക​ള്‍ക്കു​വേ​ണ്ടി​ വത്തിക്കാനില്‍ആരംഭിച്ച വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യ​ത്തി​ന്‍റെ പ്ലീ​ന​റി സ​മ്മേ​ള​നത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മാര്‍പാപ്പയോട് ഇവര്‍ ഇക്കാര്യം പറഞ്ഞത്.

ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​ന​ത്തി​നാ​യി ചെ​യ്ത എ​ല്ലാ കാ​ര്യ​ങ്ങ​ള്‍ക്കും  ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രിയും ക​ര്‍ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ ബാ​വായും ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.  മ​ദ​ര്‍ തെ​രേ​സ​യു​ടെ നാ​മ​ക​ര​ണം ഭാ​ര​ത​സ​ഭ​യ്ക്കു വ​ലി​യ ഉ​ത്തേ​ജ​നം ന​ല്‍കി. വ​രാ​ന്‍ പോ​കു​ന്ന, സി​സ്റ്റ​ർ റാ​ണി മ​രി​യ​യു​ടെ വാ​ഴ്ത്ത​പ്പെ​ട്ട ര​ക്ത​സാ​ക്ഷി എ​ന്ന പ്ര​ഖ്യാ​പ​ന​വും സ​ഭ​യ്ക്ക് ഏ​റെ പ്രോ​ത്സാ​ഹ​ജ​ന​ക​മാ​യി​രി​ക്കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു.

എ​ല്ലാ പൗ​ര​സ്ത്യ ക​ത്തോ​ലി​ക്കാ സ​ഭ​ക​ളു​ടെ​യും പാ​ത്രി​യ​ര്‍ക്കീ​സു​മാ​രും മേ​ജ​ര്‍ ആ​ര്‍ച്ച് ബി​ഷ​പ്പു​മാ​രും മ​റ്റു സ​ഭാ ത​ല​വ​ന്മാ​രും സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ക്കു​ന്നു​ണ്ട്. സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ഥ​മ​ദി​ന​മാ​യ ഇ​ന്ന​ലെ ഫ്രാ​ന്‍സി​സ് മാ​ർ​പാ​പ്പ എ​ല്ലാ പൗ​ര​സ്ത്യ​സ​ഭാ അ​ധ്യ​ക്ഷ​ന്മാ​ര്‍ക്കും സ്വ​കാ​ര്യ​സ​ന്ദ​ര്‍ശ​നം ഒ​ന്നി​ച്ച് അ​നു​വ​ദി​ച്ചു.

 

You must be logged in to post a comment Login