ബെനഡിക്ട് പതിനാറാമന്റെ 90 ാം ജന്മദിനത്തോട് അനുബന്ധിച്ച് പ്രത്യേക സ്റ്റാമ്പ്

ബെനഡിക്ട് പതിനാറാമന്റെ 90 ാം ജന്മദിനത്തോട് അനുബന്ധിച്ച് പ്രത്യേക സ്റ്റാമ്പ്

വത്തിക്കാന്‍: പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്റെ 90 ാം ജന്മദിനത്തോട് അനുബന്ധിച്ച് വത്തിക്കാന്‍ പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കുന്നു. ഫിലാറ്റലിക് ആന്റ് ന്യൂമിസ്മാറ്റിക് ഓഫീസാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ബെനഡിക്ട് പതിനാറാമനോടുള്ള തങ്ങളുടെ പ്രത്യേക സ്‌നേഹവും ആദരവും പ്രകടമാക്കുന്നതിനാണ് ഈ സ്റ്റാമ്പ് എന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.

ഏപ്രില്‍ 16 ന് ആയിരുന്നു ബെനഡിക്ട് പതിനാറാമന്റെ ജന്മദിനം. ഫ്രാന്‍സിസ് മാര്‍പാപ്പയും ബെനഡിക്ട് പതിനാറാമനും ആശ്ലേഷിക്കുന്ന ചിത്രമാണ് സ്റ്റാമ്പിലുള്ളത്. ജപമാല ചൊല്ലു്ന്ന ബെനഡിക്ട് പതിനാറാമനെയും സ്റ്റാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡാനിയേല  ലോഗോ എന്ന ചിത്രകാരനാണ് സ്റ്റാമ്പിന്റെ രൂപകല്പന ചെയ്തിരിക്കുന്നത്.

കൂടാതെ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ രക്തസാക്ഷിത്വത്തിന്റെ 1950 വര്‍ഷത്തിന്റെയും ഫാത്തിമാപ്രത്യക്ഷീകരണത്തിന്റെ 100 ാം വര്‍ഷത്തിന്റെയും ജൂബിലിയോട് അനുബന്ധിച്ചും സ്റ്റാമ്പ് പുറത്തിറക്കുന്നുണ്ട്.

You must be logged in to post a comment Login