വത്തിക്കാനിലേക്കുള്ള ടൂര്‍ പ്രോഗ്രാമുകള്‍ക്ക് ചൈനയുടെ വിലക്ക്

വത്തിക്കാനിലേക്കുള്ള ടൂര്‍ പ്രോഗ്രാമുകള്‍ക്ക് ചൈനയുടെ വിലക്ക്

ബെയ്ജിംങ്: ചൈനയിലെ ട്രാവല്‍ ഏജന്‍സിക്കാര്‍ക്ക് ഭരണകൂടത്തിന്റെ കര്‍ശന നിര്‍ദ്ദേശം. വത്തിക്കാന്‍, സെന്റ് പീറ്റേഴ്‌സ് ബസിലിക്ക എന്നിവയിലേക്ക് ടൂര്‍ പ്രോഗ്രാമുകള്‍ നടത്താന്‍ പാടില്ല എന്നാണ് നിര്‍ദ്ദേശം. ചൈനയും പരിശുദ്ധ സിംഹാസനവും തമ്മില്‍ നയതന്ത്രപരമായ യാതൊരു ബന്ധവും ഇല്ലാത്ത സാഹചര്യത്തിലാണ് ഇത്. റേഡിയോ ഫ്രീ ഏഷ്യ കഴിഞ്ഞ ദിവസമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഈ സാഹചര്യത്തില്‍ മിക്ക ട്രാവല്‍ ഏജന്‍സികളും റോമിലേക്കുള്ള യാത്രകള്‍ റദ്ദാക്കിയിരിക്കുകയാണ്.

You must be logged in to post a comment Login