മോസ്‌ക്കില്‍ നന്ദിപറയാനെത്തിയ കത്തോലിക്കാ വൈദികന്‍

മോസ്‌ക്കില്‍ നന്ദിപറയാനെത്തിയ കത്തോലിക്കാ വൈദികന്‍

വെച്ചൂര്‍: ഓഗസ്റ്റ് 31 ന് ജുമാ മസ്ജിദില്‍ ഒരു കത്തോലിക്കാ പുരോഹിതനെ കണ്ടപ്പോള്‍ മസ്ജിദ്ഹാളിലുണ്ടായിരുന്ന വിശ്വാസികള്‍ അമ്പരന്നുപോയി. അസാധാരണമായ ഒരു കാഴ്ചയായിരുന്നുവല്ലോ അവരെ സംബന്ധിച്ചിടത്തോളം അത്. അച്ചിനകം സെന്റ് ആന്റണീസ് ചര്‍ച്ചിലെ ഫാ. ജോസഫ് പുതുശ്ശേരിയായിരുന്നു മോസ്‌ക്കിലെത്തിയത.

കേരളത്തെ നടുക്കിക്കളഞ്ഞ ഓഗസ്റ്റിലെ വെള്ളപ്പൊക്കകാലത്ത് ജീവനും പൊതിഞ്ഞോടിയെത്തിയ അറുനൂറോളം പേര്‍ക്ക് അഭയസ്ഥാനമായത് സെന്റ് ആന്റണീസ് ദേവാലയമായിരുന്നു. എന്നാല്‍ ഇത്രയും പേര്‍ക്ക് ഭക്ഷണം നല്കാന്‍ പള്ളി അധികാരികള്‍ക്ക് കഴിയുമായിരുന്നില്ല. ഈ സമയത്ത് ഭക്ഷണം എത്തിച്ചുനല്കിയത് ജുമാമസ്ജിദിലെ മൗലവിയുടെ നേതൃത്വത്തിലുള്ള മുസ്ലീം സഹോദരങ്ങളായിരുന്നു. ഇതിന് നന്ദിപറയാന്‍ വേണ്ടിയായിരുന്നു ഫാ. ജോസഫ് മസ്ജിദില്‍ എത്തിയത്.

പത്ത് മിനിറ്റ് നേരം അച്ചന്‍ സംസാരിച്ചു. അവിസ്മരണീയമായ നിമിഷങ്ങളായിരുന്നു അതെന്ന് കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു.

You must be logged in to post a comment Login