വേളാങ്കണ്ണി തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ ഒരു കുടുംബത്തിലെ ഏഴ് പേര്‍ വാഹനാപകടത്തില്‍ മരിച്ചു

വേളാങ്കണ്ണി തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ ഒരു കുടുംബത്തിലെ ഏഴ് പേര്‍ വാഹനാപകടത്തില്‍ മരിച്ചു

കാസര്‍കോഡ്: വേളാങ്കണ്ണി തീര്‍ത്ഥാടനം കഴിഞ്ഞ ശേഷം നാട്ടിലേക്ക് തിരിക്കുന്നതിനിടെ അപകടത്തില്‍ പെട്ട് ഒരു കുടുംബത്തിലെ ഏഴു പേര്‍ മരണമടഞ്ഞു. കാസര്‍കോഡ് ബന്തിയോട് മണ്ടെയ്ക്കാപ്  ഹെറാള്‍ഡ് മണ്‍ഡ്രോ ഭാര്യ പ്രസില്ല, മകന്‍ രോഹിത് സഹോദരന്‍ ഫതോറിന്‍ മണ്‍ഡ്രോ, മകള്‍ ഷാരോണ്‍, ആല്‍വിന്‍ മണ്‍ഡ്രോ ഭാര്യ പ്രീമ എന്നിവരാണ് മരിച്ചത്. ആല്‍വിന്റെയും പ്രീമയുടെയും വിവാഹം രണ്ടാം തീയതിയാണ് നടന്നത്. 11 പേര്‍ പോയ തീര്‍ത്ഥാടനസംഘത്തില്‍ ഏഴു പേരാണ് മരണമടഞ്ഞത്.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

You must be logged in to post a comment Login