കേരളത്തില്‍ നിന്ന്‍ വേളാങ്കണിയിലേക്കു പ്രത്യേക തീവണ്ടി

കേരളത്തില്‍ നിന്ന്‍ വേളാങ്കണിയിലേക്കു  പ്രത്യേക തീവണ്ടി

ചെന്നൈ:മധ്യവേനലവധിക്കാലത്തെ തിരക്ക് പരിഗണിച്ച് കേരളത്തില്‍ നിന്ന്‍ വേളാങ്കണിയിലേക്കു ദക്ഷിണ റെയില്‍വേ പ്രത്യേക തീവണ്ടി പ്രഖ്യാപിച്ചു. എറണാകുളം ജംഗ്ഷന്‍-വേളാങ്കണ്ണി സ്‌പെഷ്യല്‍ ഫെയര്‍ തീവണ്ടി (06016), വേളാങ്കണ്ണി – എറണാകുളം ജംഗ്ഷന്‍ സ്‌പെഷ്യല്‍ ഫെയര്‍ തീവണ്ടി (06015) എന്നിവയാണ് അനുവദിച്ചിരിക്കുന്നത്. എറണാകുളം ജംഗ്ഷന്‍-വേളാങ്കണ്ണി സ്‌പെഷ്യല്‍ ഫെയര്‍ തീവണ്ടി ഏപ്രില്‍ ആറ്, 13, 20, 27 മേയ് നാല്, 11, 18, 25, ജൂണ്‍ ഒന്ന്, എട്ട്, 15, 22, 29 തീയതികളില്‍ സര്‍വീസ് നടത്തും. വൈകിട്ട് ഏഴിന് എറണാകുളത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10-ന് വേളാങ്കണ്ണിയില്‍ എത്തും.

വേളാങ്കണ്ണി – എറണാകുളം ജംഗ്ഷന്‍ സ്‌പെഷ്യല്‍ ഫെയര്‍ തീവണ്ടി ഏപ്രില്‍ എട്ട്, 15, 22, 29 മേയ് ആറ്, 13, 20, 27, ജൂണ്‍ മൂന്ന്, 10, 17, 24, ജൂലായ് ഒന്ന് തീയതികളില്‍ സര്‍വ്വീസ് നടത്തും. വൈകിട്ട് 7.30-ന് വേളാങ്കണ്ണിയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10-ന് എറണാകുളത്ത് എത്തിചേരും. ചെന്നൈ-എറണാകുളം, എറണാകുളം-രാമേശ്വരം, ചെന്നൈ-കൊല്ലം, ചെന്നൈ-മംഗലാപുരം എന്നീ റൂട്ടുകളിലും ദക്ഷിണ റെയില്‍വേ പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സര്‍വീസുകളിലേക്കും ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്.

You must be logged in to post a comment Login