തെക്കന്‍ കുരിശുമല തീര്‍ത്ഥാടനം മാര്‍ച്ച് 11 മുതല്‍

തെക്കന്‍ കുരിശുമല തീര്‍ത്ഥാടനം മാര്‍ച്ച്  11 മുതല്‍

വെ​ള്ള​റ​ട : അ​ന്താ​രാ​ഷ്ട്ര തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ തെ​ക്ക​ൻ കു​രി​ശു​മ​ല തീ​ർ​ഥാ​ട​നം മാ​ർ​ച്ച് 11 മു​ത​ൽ 18 വ​രെ​യും 29, 30 തിയതികളിലുമായി ന​ട​ക്കും.   വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെന്നു പത്രസമ്മേളനത്തിൽ കുരിശു മല ഡയറക്ടർ മോൺ. ഡോ.വിൻ സെന്‍റ് കെ. പീറ്റർ അറിയിച്ചു. ഉ​ദ്ഘാ​ട​ന ദി​വ​സ​മാ​യ 11നു ​രാ​വി​ലെ ഒ​ൻ​പ​തി​നു പി​യാ​ത്ത വ​ന്ദ​നം, സം​ഗീ​ത ജ​പ​മാ​ല, പീ​ഡാ​നു​ഭ​വ ച​രി​ത്രം, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും.

ഫാ. ​ജ​സ്റ്റി​ൻ നേ​തൃ​ത്വം ന​ൽ​കും. രാ​വി​ലെ 10ന് ​കെ​സി​വൈ​എം നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത നേ​തൃ​ത്വം ന​ല്കു​ന്ന പ​താ​ക പ്ര​യാ​ണ​വും ഇ​രു​ച​ക്ര വാ​ഹ​ന റാ​ലി​യും നെ​യ്യാ​റ്റി​ൻ​ക​ര മെ​ത്രാ​സ​ന മ​ന്ദി​ര​ത്തി​ൽ നി​ന്നും ആ​രം​ഭി​ക്കും.കു​രി​ശു​മ​ല നെ​റു​ക​യി​ൽ ഉ​യ​ർ​ത്തു​വാ​നു​ള്ള പ​താ​ക​യും ദീ​പ​ശി​ഖാ പ്ര​യാ​ണ​വും ഇ​രു​ച​ക്ര​വാ​ഹ​ന റാ​ലി​യും ത​മി​ഴ്നാ​ട്ടി​ലെ ക​ട​യാ​ലും​മൂ​ട് തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ നി​ന്നും രാ​വി​ലെ 10നു ​ആ​രം​ഭി​ക്കും.

ഉ​ച്ച​യ്ക്ക് ര​ണ്ടി​നു തെ​ക്ക​ൻ കു​രി​ശു​മ​ല സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര വെ​ള്ള​റ​ട​യി​ൽ നി​ന്നും ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം മൂ​ന്നി​നു വ​ർ​ണ​ശ​ബ​ള​മാ​യ തീ​ർ​ഥാ​ട​ന പ​താ​ക പ്ര​യാ​ണം, ആ​ന​പ്പാ​റ ഫാ​ത്തി​മ​മാ​താ കു​രി​ശ​ടി​യി​ൽ നി​ന്നും ആ​രം​ഭി​ക്കും. 4.30നു ​നെ​യ്യാ​റ്റി​ൻ​ക​ര ബിഷ പ് ഡോ. ​വി​ൻ​സെ​ന്‍റ് സാ​മു​വേ​ൽ തീ​ർ​ഥാ​ട​ന പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് ബി​ഷ​പ്പി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ പ്രാ​രം​ഭ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി ന​ട​ക്കും. ആ​റി​നു നെ​റു​ക​യി​ൽ ഫാ. ​ജ​സ്റ്റി​ൻ തീ​ർ​ഥാ​ട​ന പ​താ​ക ഉ​യ​ർ​ത്തും.6.30നു ​സം​ഗ​മ​വേ​ദി​യി​ൽ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ബി​ഷ​പ് ഡോ. ​വി​ൻ​സെ​ന്‍റ് സാ​മു​വലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കും. തീ​ർ​ഥാ​ട​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ർ മോ​ണ്‍. ഡോ. ​വി​ൻ​സെ​ന്‍റ് കെ. ​പീ​റ്റ​ർ ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കും. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി. ​ശ​ശി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

You must be logged in to post a comment Login