തെ​ക്ക​ൻ കു​രി​ശു​മ​ല തീ​ർ​ത്ഥാടന കേ​ന്ദ്ര​ത്തി​ൽ ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്ന് കവർച്ച

തെ​ക്ക​ൻ കു​രി​ശു​മ​ല തീ​ർ​ത്ഥാടന കേ​ന്ദ്ര​ത്തി​ൽ  ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്ന് കവർച്ച

വെള്ളറട: കുരിശുമലയിൽ ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്ന് കവർച്ച. കുരിശുമല സംഗമവേദിയിലെ കാണിക്കവഞ്ചി തകർ ത്താണ് മോഷ്ടാക്കൾ പണം അപ ഹരിച്ചത്.

ഇന്നലെ പുലർച്ചെ പ്രാർഥനയ്ക്കെത്തിയ വിശ്വാസികളാണ് മോഷണ നടന്ന തായി കാണുന്നത്. എല്ലാ മാസവും അവസാനമാണ് ഭണ്ഡാരപ്പെട്ടിയിലെ പണം എടുക്കുക. അതിനാൽ 50,000 രൂപയിലധികം ഉണ്ടാകുമെന്നാണ് നിഗമനം. പോലീസും ഫിംഗർ പ്രിന്‍റു വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവെടുപ്പ് നടത്തി. സ്ഥലം വ്യക്തമായി അറിയാവുന്ന മോഷ്ടാക്കളാണ് കവർച്ചയ്ക്കു പിന്നിലെന്നാണ് നിഗമനം.

രാവിലെതന്നെ കമ്മിറ്റിക്കാർ വെള്ളറട പോലീസിനെ വിവരം അറിയിച്ചെങ്കിലും പോലീസ് സംഭവ സ്ഥലത്ത് എത്തിയത് വൈകിയാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്. പ്രസിദ്ധമായ തെക്കൻ കുരിശുമല തീർഥാനട കേന്ദ്രത്തിൽ ആറു മാസം മുന്പും കുരിശുമല സംഗമവേദിയിലെ രണ്ടു കാണിക്ക വഞ്ചികൾ തകർത്ത് ലക്ഷം രൂപയിലധികം കവർന്നിരുന്നു. ആ സംഭവത്തിലെ പ്രതികളെ ഇതുവരെ പോലീസിനു പിടികൂടാൻ സാധിച്ചിട്ടില്ല.

 

You must be logged in to post a comment Login