ക​​​ർ​​​ദി​​​നാ​​​ൾ സ്റ്റെ​​​ഫാ​​​ൻ വി​​​ഷി​​​ൻ​​​സ്കി​​​ ഇനി ധ​​​ന്യന്‍

ക​​​ർ​​​ദി​​​നാ​​​ൾ സ്റ്റെ​​​ഫാ​​​ൻ വി​​​ഷി​​​ൻ​​​സ്കി​​​ ഇനി ധ​​​ന്യന്‍

പോളണ്ട്​​​ : പോ​​​ള​​​ണ്ടി​​​ലെ ക​​​ർ​​​ദി​​​നാ​​​ൾ സ്റ്റെ​​​ഫാ​​​ൻ വി​​​ഷി​​​ൻ​​​സ്കി​​​ ഇനി ധ​​​ന്യന്‍.
1948 മു​​​ത​​​ൽ 81 വ​​​രെ വാ​​​ഴ്സോ​​​യി​​​ലെ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പും പോ​​​ള​​​ണ്ടി​​​ന്‍റെ പ്രി​​​ലേ​​​റ്റു​​​മാ​​​യി​​​രു​​​ന്നു ക​​​ർ​​​ദി​​​നാ​​​ൾ വി​​​ഷി​​​ൻ​​​സ്കി. നാ​​​സി​​​വാ​​​ഴ്ച​​​യ്ക്കും ക​​​മ്യൂ​​​ണി​​​സ്റ്റ് സ്വേ​​​ച്ഛാ​​​ധി​​​പ​​​ത്യ വാ​​​ഴ്ച​​​യ്ക്കു​​​മെ​​​തി​​​രേ സു​​​ധീ​​​രം പോ​​​രാ​​​ടി​​യിട്ടുണ്ട്.

1901-ൽ ആണ് ജനനം. 1946-ൽ ​​​ലു​​​ബ്ളി​​​നി​​​ലെ ബി​​​ഷ​​​പ് ആ​​​യി. 1953-ൽ ​​​പ​​​ന്ത്ര​​​ണ്ടാം പി​​​യൂ​​​സ് മാ​​​ർ​​​പാ​​​പ്പ​​​ ക​​​ർ​​​ദി​​​നാ​​​ൾ പ​​​ദ​​​വി​​​യി​​​ലേ​​​ക്കു​​​യ​​​ർ​​​ത്തി​​​.

1978-ൽ ​​​ജോ​​​ൺ​​​പോ​​​ൾ ഒ​​​ന്നാ​​​മ​​​ന്‍റെ മ​​​ര​​​ണ​​​ശേ​​​ഷം മാ​​​ർ​​​പാ​​​പ്പസ്ഥാ​​​ന​​​ത്തേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു സ്വീ​​​ക​​​രി​​​ക്കാ​​​ൻ വി​​​ശു​​​ദ്ധ ജോ​​​ൺ​​​പോ​​​ൾ ര​​​ണ്ടാ​​​മ​​​നെ സ​​​മ്മ​​​തി​​​പ്പി​​​ച്ച​​​തു ഇദ്ദേഹമായിരുന്നു. 1981 മേ​​യ് 28-ന് ആയിരുന്നു മരണം.

You must be logged in to post a comment Login