ഫാ.സൊളാനസ് കാസെയെ നവംബറില്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും

ഫാ.സൊളാനസ് കാസെയെ നവംബറില്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും

ഡിട്രോയിറ്റ്: കപ്പൂച്ചിന്‍ വൈദികനായിരുന്ന ധന്യന്‍ സൊളാനസ് കാസെയെ നവംബര്‍ 18 ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. അതിരൂപതാവൃന്ദങ്ങള്‍ ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം. പുണ്യപുരുഷന്റെ വേര്‍പാടിന്റെ അറുപതാം വര്‍ഷത്തിലാണ് സന്തോഷകരമായ ഈ ചടങ്ങ് നടക്കാന്‍ പോകുന്നത്.

ഡിട്രോയിറ്റിലെ ഫോര്‍ഡ് ഫീല്‍ഡിലായിരിക്കും തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്. അറുപതിനായിരത്തോളം ആളുകള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ആത്മീയഗുരുവും രോഗികളോട് അനുകമ്പയുള്ള  വ്യക്തിയുമായിരുന്നു ഇദ്ദേഹം. എഴുപതാം വയസിലും വളരെ ആക്ടീവായിരുന്നു ഫാ. കാസെ. യുവവൈദികരൊപ്പം വോളിബോളും ടെന്നീസും കളിക്കാന്‍ ആ പ്രായത്തിലും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ത്വഗ്രോഗത്തെതുടര്‍ന്ന് എണ്‍പത്തിയേഴാം വയസിലായിരുന്നു മരണം.

ധന്യന്‍ കാസെയുടെ മാധ്യസ്ഥത്തിലൂടെ ഉണ്ടായ അത്ഭുതരോഗശാന്തിക്ക് മെയ് നാലിനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകാരം നല്കിയത്.

You must be logged in to post a comment Login