വാഴ്ത്തപ്പെട്ട പദവിയിലേക്ക് മൂന്ന് പുണ്യാത്മാക്കള്‍ കൂടി

വാഴ്ത്തപ്പെട്ട പദവിയിലേക്ക് മൂന്ന് പുണ്യാത്മാക്കള്‍ കൂടി

വത്തിക്കാന്‍: കൊളംബിയായില്‍ നിന്നും പോളണ്ടില്‍ നിന്നുമുള്ള പുണ്യപ്പെട്ട വ്യക്തികള്‍ കത്തോലിക്കാസഭയുടെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നു. പോളണ്ടില്‍ നിന്നുള്ള അന്ന ഷ്രനോവസ്‌ക്കും കൊളംബിയായില്‍ നിന്നുള്ള ബിഷപ് എമീലിയോ ഹരാമില്ലോയും ഫാ. മരിയ റമീരെന്ന് റാമോസുമാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്.

ജൂലൈ ഏഴാം തിയതി വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള കോണ്‍ഗ്രിഗേഷന്റെ പ്രിഫെക്ട് കര്‍ദിനാള്‍ ആഞ്ചലോ അമാത്തോയാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നല്കിയത്.

പോളണ്ടിലെ നഴ്‌സായിരുന്നു ഹന്നാ ക്രിസനോവ്‌സ്‌ക്കാ. രണ്ടാം ലോകമഹായുദ്ധകാലത്തിന്റെ കെടുതികള്‍ക്കിടയില്‍ നിസ്വാര്‍ത്ഥ സേവനം കാഴ്ച വച്ച ഹന്നാ കാന്‍സര്‍ രോഗബാധിതയായിട്ടാണ് മരണമടഞ്ഞത്.

You must be logged in to post a comment Login