ധ​​​​ന്യ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് കു​​​​ര്യാ​​​​ള​​​​ശേ​​​​രി​​​​യു​​​​ടെ 92-ാം ച​​​​ര​​​​മ​​​​വാ​​​​ർ​​​​ഷി​​​​കാ​​​​ച​​​​ര​​​​ണം ഇ​​​​ന്നു മു​​​​ത​​​​ൽ

ധ​​​​ന്യ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് കു​​​​ര്യാ​​​​ള​​​​ശേ​​​​രി​​​​യു​​​​ടെ 92-ാം ച​​​​ര​​​​മ​​​​വാ​​​​ർ​​​​ഷി​​​​കാ​​​​ച​​​​ര​​​​ണം ഇ​​​​ന്നു മു​​​​ത​​​​ൽ

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനും ആരാധനാ സന്യാസിനീ സമൂഹത്തിന്‍റെ സ്ഥാപകനുമായ ധന്യൻ മാർ തോമസ് കുര്യാളശേരിയുടെ 92-ാം ചരമവാർഷികാചരണം ഇന്നു മുതൽ ജൂണ്‍ രണ്ട് വരെ സെന്‍റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടക്കും. ഇന്ന് മൂന്നിന് പാറേൽ പള്ളിയിൽനിന്നു സെന്‍റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിലെ കബറിടത്തിലേക്ക് ചെറുപുഷ്പ മിഷൻ ലീഗിന്‍റെയും ആരാധനാ സന്യാസിനീ സമൂഹത്തിന്‍റെയും നേതൃത്വത്തിൽ തീർഥാടനം നടക്കും. പാറേൽ പള്ളി വികാരി ഫാ.ജേക്കബ് വാരിക്കാട്ട് തീർഥാടനം ഉദ്ഘാടനം ചെയ്യും. ചെറുപുഷ്പ മിഷൻലീഗ് അതിരൂപതാ ഡയറക്ടർ റവ.ഡോ.ജോബി കറുകപ്പറന്പിൽ ഫ്ളാഗ് ഓഫ് ചെയ്യും. തീർഥാടനം എത്തിച്ചേർന്നു കഴിയുന്പേൾ മർത്ത്മറിയം കബറിട പള്ളിയിൽ റവ.ഡോ.ടോം പുത്തൻകളം വിശുദ്ധകുർബാന അർപ്പിക്കും.

നാളെ ഉച്ചകഴിഞ്ഞ് 3.30ന് കബറിട പള്ളിയിൽ ആരാധന, 4.30ന് വിശുദ്ധ കുർബാന ഫാ. ജിതിൻ എംസിബിഎസ്. 28ന് വൈകുന്നേരം നാലിന് വയിയപള്ളിയിൽ ആരാധന, അഞ്ചിന് ഫാ.ബോണി തറപ്പിൽ വിശുദ്ധകുർബാന അർപ്പിക്കും. 29 മുതൽ ജൂണ്‍ ഒന്നുവരെ തീയതികളിൽ ഉച്ചകഴിഞ്ഞ് 3.30ന് ആരാധന, 4.30ന് വിശുദ്ധകുർബാന. ഈ ദിവസങ്ങളിൽ റവ.ഡോ.തോമസ് വടക്കേൽ, ഫാ.സാനു പുതുശേരി, റവ.ഡോ.ജോസഫ് അത്തിക്കൽ, ഫാ.സെബാസ്റ്റ്യൻ മണപ്പാത്തുപറന്പിൽ എന്നിവർ വിശുദ്ധകുർബാന അർപ്പിക്കും.

മാർ തോമസ് കുര്യാളശേരിയുടെ ചരമവാർഷിക ദിനമായ രണ്ടിന് രാവിലെ ആറിന് വിശുദ്ധ കുർബാന മോണ്‍.ഫിലിഫ്സ് വടക്കേക്കളം. 7.30ന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുർബാന അർപ്പിക്കും. വികാരി ഫാ.കുര്യൻ പുത്തൻപുര സഹ കാർമികനായിരിക്കും. 10.30ന് ജഗദൽപൂർ ബിഷപ് മാർ ജോസഫ് കൊല്ലംപറന്പിൽ വിശുദ്ധ കുർബാന അർപ്പിക്കും. ഫാ.ജോസി താമരശേരി, ഫാ.ജോസഫ് കൊല്ലാറ എന്നിവർ സഹകാർമികരായിരിക്കും. തുടർന്ന് നേർച്ച ഭക്ഷണം വെഞ്ചരിപ്പ്, ശ്രാദ്ധം. 12ന് അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ വിശുദ്ധകുർബാന അർപ്പിക്കും. ഫാ.വർഗീസ് താനമാവുങ്കൽ, ഫാ.ജോബി മൂലയിൽ എന്നിവർ സഹകാർമികരായിരിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ഫാ.വർഗീസ് പുത്തൻപുരക്കൽ ആരാധന നയിക്കും.

You must be logged in to post a comment Login