ധന്യന്‍ ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയുടെ 142 ാം ജന്മദിനാചരണം ഇന്ന്

ധന്യന്‍ ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയുടെ 142 ാം ജന്മദിനാചരണം ഇന്ന്

കൊച്ചി: അഗതികളുടെ സഹോദരിമാര്‍ ( എസ് ഡി സിസ്‌റ്റേഴ്‌സ്) സന്യാസിനി സമൂഹത്തിന്റെ സ്ഥാപകന്‍ ധന്യന്‍ ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയുടെ 142 ാം ജന്മദിനാചരണം ഇന്ന് ആലുവ തോട്ടുമുക്കം എസ്ഡി ജനറലേറ്റില്‍ നടക്കും. ധന്യപദവിയിലേക്കുയര്‍ത്തപ്പെട്ടതിന് ശേഷമുള്ള പ്രഥമ ജന്മദിനാചരണമാണിത്. 1876 ഓഗസ്റ്റ് എട്ടിന് എറണാകുളം കോന്തുരുത്തിയിലായിരുന്നു ജനനം. കഴിഞ്ഞ ഏപ്രില്‍ 14നാണ് ഫാ. പയ്യപ്പിള്ളിയെ ധന്യനായി ഉയര്‍ത്തിയത്.

You must be logged in to post a comment Login