വെനിസ്വേല ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ആസ്ഥാനത്ത് അക്രമികളുടെ തേര്‍വാഴ്ച

വെനിസ്വേല ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ആസ്ഥാനത്ത് അക്രമികളുടെ തേര്‍വാഴ്ച

കരാക്കസ്: വെനിസ്വേല ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ആസ്ഥാനത്ത് അക്രമികളുടെ തേര്‍വാഴ്ച. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഓഫീസിലെ സാധനസാമഗ്രികള്‍ തകര്‍ക്കുകയും പലതും മോഷണം പോവുകയും ചെയ്തിട്ടുണ്ട്. അക്രമത്തെക്കുറിച്ചോ അക്രമികളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

വെനിസ്വേലയിലെ സഭയ്ക്ക് നേരെ നടക്കുന്ന ആദ്യത്തെ അക്രമമൊന്നും അല്ലിത് കര്‍ദിനാള്‍ ജോര്‍ജ് ഉറോസയ്ക്ക് നേരെ കഴിഞ്ഞ ഏപ്രിലില്‍ ആക്രമണം നടന്നിരുന്നു. കൂദാശ ചെയ്യപ്പെട്ട ഓസ്തി മോഷണം പോയത് മാര്‍ച്ചിലായിരുന്നു. ജനുവരി ഒന്നിന് മാരാക്വെയിലെ ബിഷപ്‌സ് ക്വാര്‍ട്ടേഴ്‌സ് ഒരു സംഘം അക്രമികള്‍ ആക്രമിക്കുകയും പല സാധനങ്ങളും അപഹരിക്കുകയും ചെയ്തിരുന്നു.

മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ട്രാപിസ്റ്റ് സന്ന്യാസാശ്രമത്തിലും മോഷണം നടന്നിരുന്നു.

 

You must be logged in to post a comment Login