ഫിലിപ്പൈന്‍സിലെ മൂന്ന് മെത്രാന്മാര്‍ വിശുദ്ധപദത്തിന്റെ വഴികളില്‍

ഫിലിപ്പൈന്‍സിലെ മൂന്ന് മെത്രാന്മാര്‍ വിശുദ്ധപദത്തിന്റെ വഴികളില്‍

മനില: ഫിലിപ്പൈന്‍സിലെ മൂന്ന് മെത്രാന്മാര്‍ വിശുദ്ധ പദത്തിലേക്കുള്ള വഴികളില്‍. നിലവില്‍ മൂന്നുപേരും ദൈവദാസ പദവിയിലാണ്. അല്‍ഫ്രെഡോ ഒബ് വിയാര്‍, ആല്‍ഫ്രെഡോ വെര്‍സോസാ, തിയോഫിലോ കാമോമോറ്റ് എന്നിവരാണ് ഇവര്‍.

അനാഥനായി ജീവിതം ആരംഭിച്ച വ്യക്തിയാണ് ഒബ് വിയാര്‍. 1978 ലായിരുന്നു മരണം.2001 ല്‍ നാമകരണനടപടികള്‍ക്ക് തുടക്കം കുറിച്ചു. വെര്‍സോസായുടെ മരണം 1954 ല്‍ ആയിരുന്നു. 2013 ലാണ് നാമകരണനടപടികള്‍ ആരംഭിച്ചത്.

കര്‍ഷകനായിത്തീരാന്‍ ആഗ്രഹിച്ച് ഒടുവില്‍ ദൈവത്തിന്റെ മുന്തിരിത്തോപ്പില്‍ വേലക്കാരനായ വ്യക്തിയാണ് കാമോമോറ്റ്. കാര്‍ ആക്‌സിഡന്റില്‍ പെട്ട് 1988 ല്‍ ആയിരുന്നു ഇദ്ദേഹത്തിന്റെ മരണം. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷവും അദ്ദേഹത്തിന്റെ ഭൗതികദേഹം അഴുകാതെയിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.

You must be logged in to post a comment Login