നവീകരിച്ച വെട്ടുകാട് ദേവാലയം ആശീര്‍വദിച്ചു

നവീകരിച്ച വെട്ടുകാട് ദേവാലയം ആശീര്‍വദിച്ചു

തി​​രു​​വ​​ന​​ന്ത​​പു​​രം: ന​​വീ​​ക​​രി​​ച്ച തി​​രു​​വ​​ന​​ന്ത​​പു​​രം വെ​​ട്ടു​​കാ​​ട് മാ​​ദ്രെ ദെ ​​ദേ​​വൂ​​സ് ദേവാ​​ല​​യം ആ​​ശീ​​ർ​​വ​​ദി​​ച്ച് വി​​ശ്വാ​​സ സ​​മൂ​​ഹ​​ത്തി​​നാ​​യി തു​​റ​​ന്നു​​ന​​ല്കി. തി​​രു​​വ​​ന​​ന്ത​​പു​​രം ല​​ത്തീ​​ൻ അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച് ബി​​ഷ​​പ് ഡോ. ​​എം. സൂ​​സ​​പാ​​ക്യ​​ത്തി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്കാ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ​​ബാ​​വ​​യു​​ടെ സാ​​ന്നി​ധ്യ​​ത്തി​​ൽ 13 ബി​​ഷ​​പ്പു​​മാ​​രു​​ടെ സ​​ഹ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു ആ​​ശീർ​​വാ​​ദ ക​​ർ​​മം. ആ​​ശീ​​ർ​​വാ​​ദ​​ക​​ർ​​മ​​ത്തി​​ൽ നൂ​​റോ​​ളം വൈ​​ദി​​ക​​രും സ​​ന്യ​​സ്ത​​രും പ​​ങ്കെ​​ടു​​ത്തു.

ആ​​ർ​​ച്ച് ബി​​ഷ​​പ് ദേ​​വാ​​ല​​യ മ​​ണി​​യു​​ടെ സ്വി​​ച്ച് ഓ​​ണ്‍ ക​​ർ​​മം നി​​ർ​​വ​​ഹി​​ച്ചു. തു​​ട​​ർ​​ന്ന് ക്രി​​സ്തു​​രാ​​ജ പാ​​ദ​​ത്തി​​ൽ നി​​ന്നു കു​​രി​​ശു​​വാ​​ഹ​​ക​​ർ, ക​​ത്തി​​ച്ച തി​​രി​​ക​​ളു​​മാ​​യി അ​​ൾ​​ത്താ​​ര ബാ​​ല​​ന്മാ​​ർ, ശു​​ശ്രൂ​​ഷ​​ക​​ർ, വൈ​​ദി​​ക​​ർ, മെ​​ത്രാ​​ന്മാ​​ർ എ​​ന്നി​​വ​​ർ പ്ര​​ദ​​ക്ഷി​​ണ​​മാ​​യി കൊ​​ടി​​മ​​ര​​ത്തി​​നു സ​​മീ​​പ​​ത്തേ​​ക്ക് എ​​ത്തി. പു​​തു​​താ​​യി നി​​ർ​​മി​​ച്ച കൊ​​ടി​​മ​​രം തി​​രു​​വ​​ന​​ന്ത​​പു​​രം അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ ഡോ. ​​ആ​​ർ. ക്രി​​സ്തു​​ദാ​​സ് വെ​​ഞ്ച​​രി​​ച്ചു.ഇ​​ട​​വ​​ക​​മ​​ധ്യ​​സ്ഥ​​യാ​​യ പ​​രി​​ശു​​ദ്ധ മാ​​താ​​വി​​ന്‍റെ തി​​രു​​നാ​​ളി​​നു തു​​ട​​ക്കം കു​​റി​​ച്ചു കൊ​​ണ്ട് ഇ​​ട​​വ​​ക വി​​കാ​​രി മോ​​ണ്‍. ഡോ. ​​ടി. നി​​ക്കോ​​ളാ​​സ് കൊ​​ടി​​യേ​​റ്റ് നി​​ർ​​വ​​ഹി​​ച്ചു.
തു​​ട​​ർ​​ന്ന് വി​​ശ്വാ​​സി​​ക​​ളും പ​​ള്ളി പ്ര​​തി​​നി​​ധി​​ക​​ളും ചേ​​ർ​​ന്നു പു​​തി​​യ ദേവാ​​ല​​യ​​ത്തി​​ന്‍റെ താ​​ക്കോ​​ൽ ആ​​ർ​​ച്ച് ബി​​ഷ​​പ് ഡോ. ​​എം. സൂ​​സ​​പാ​​ക്യ​​ത്തെ ഏ​​ല്പി​​ച്ചു. ആ​​ർ​​ച്ച് ബി​​ഷ​​പ് പ​​ള്ളി വി​​കാ​​രി​​ക്ക് താ​​ക്കോ​​ൽ കൈ​​മാ​​റു​​ക​​യും പ​​ള്ളി​​യു​​ടെ പ്ര​​ധാ​​ന വാ​​തി​​ലി​​നു മു​​ന്നി​​ൽ കെ​​ട്ടി​​യ നാ​​ട മു​​റി​​ക്കു​​ക​​യും ചെ​​യ്തു.

You must be logged in to post a comment Login