യു. എസ് വൈസ് പ്രസിഡന്റും കല്‍ദായ ആര്‍ച്ച് ബിഷപും തമ്മില്‍ കണ്ടുമുട്ടി

യു. എസ് വൈസ് പ്രസിഡന്റും കല്‍ദായ ആര്‍ച്ച് ബിഷപും തമ്മില്‍ കണ്ടുമുട്ടി

വാഷിംങ്ടണ്‍: യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും എര്‍ബിലിലെ കല്‍ദായ ആര്‍ച്ച് ബിഷപ് ബഷാര്‍ വാര്‍ദയും തമ്മില്‍ കണ്ടുമുട്ടി. തിങ്കളാഴ്ചയായിരുന്നു ഇരുവരുടെയും കണ്ടുമുട്ടല്‍. ഐഎസ് ഭീകരരുടെ തേര്‍വാഴ്ചയില്‍ നിന്ന് ഇറാക്കിലെ ക്രൈസ്തവസമൂഹത്തെ എങ്ങനെ യുഎസ് ഗവണ്‍മെന്റിന് സഹായിക്കാന്‍ കഴിയും എന്നതിനെക്കുറിച്ച്  ഇരുവരും ചര്‍ച്ച ചെയ്തു.

ചര്‍ച്ചയ്ക്ക് ശേഷം പെന്‍സ് ട്വീറ്റ് ചെയ്തത് പ്രധാനപ്പെട്ട സംവാദം നടന്നു എന്നാണ്. ഇറാക്കിലെ മതന്യൂനപക്ഷങ്ങളെയും മതപീഡനത്തിന് ഇരകളായ ക്രൈസ്തവരെയും നേരിട്ട് തന്നെ സഹായിക്കാന്‍ ട്രംപ് ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് പെന്‍സ് ആര്‍ച്ച് ബിഷപ്പിനോട് ആവര്‍ത്തിച്ചുപറഞ്ഞതായും ട്വീറ്റ് വ്യക്തമാക്കി.

മൂന്നു വര്‍ഷം മുമ്പ് മുതല്‍ ഇറാക്കിലെ ആയിരക്കണക്കിന് ക്രൈസ്തവര്‍ പലായനം നടത്തിയിരിക്കുകയാണ്. യുഎന്‍ ക്യാമ്പുകളിലേക്ക് മടങ്ങാന്‍ വീണ്ടുമൊരു മതപീഡനത്തിന്റെ ഭീതി അവരെ വിലക്കുകയും ചെയ്യുന്നുണ്ട്.

വൈസ് പ്രസിഡന്റിനും യുഎസിലെ നൈറ്റ്‌സ് ഓഫ് കൊളംബസിനും യൂറോപ്പിലെ എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡിനും ആര്‍ച്ച് ബിഷപ് നന്ദി അറിയിച്ചു.

You must be logged in to post a comment Login